HOME
DETAILS

ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

  
backup
July 16 2019 | 20:07 PM

%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf

 

 

കൊലപ്പെടുത്തിയത് തലയ്ക്കടിച്ച്
ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ സത്യനെ(45)യാണ് ഗാന്ധി നഗര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ആശുപത്രി പരിസരത്ത് ലോട്ടറി വില്‍പന നടത്തിയിരുന്ന ചങ്ങനാശേരി തക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേ പറമ്പില്‍ പൊന്നമ്മ (55)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചതായി ഗാന്ധിനഗര്‍ സി.ഐ അനൂപ് ജോസ് പറഞ്ഞു. 10 വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ഒന്നിച്ച് കഴിഞ്ഞു വരികയായിരുന്നു ഇവര്‍.
മൂന്നു മാസമായി സത്യനും പൊന്നമ്മയും അകല്‍ച്ചയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. കൂടാതെ മുന്‍പത്തെപോലെ സത്യന് പൊന്നമ്മ പണം നല്‍കിയിരുന്നില്ല. ഇതും കൊലപാതകത്തിന് കാരണമായെന്ന് പൊലിസ് പറഞ്ഞു.
ശനിയാഴ്ചയാണ് പൊന്നമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വാര്‍ഡിന് പിന്നിലെ കാട്ടില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ടാം തിയതി രാത്രി ഒന്‍പത് മണിയോടെ കാന്‍സര്‍ വാര്‍ഡിന്റെ പിന്‍ഭാഗത്ത് സി.ടി.സ്‌കാന്‍ സെന്ററിന്റെ തിണ്ണയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് സത്യന്‍ കമ്പിവടി കൊണ്ട് പൊന്നമ്മയുടെ തലയ്ക്കടിച്ചു. അടികൊണ്ട് ഓടിയ പൊന്നമ്മ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ കുഴിയില്‍ വീണു. അവിടെ വച്ച് വീണ്ടും രണ്ടു തവണ തലയ്ക്കടിച്ചു. ഇതോടെ രക്തം വാര്‍ന്ന് കുഴിയില്‍ കിടന്ന് പൊന്നമ്മ മരിക്കുകയായിരുന്നു. പൊന്നമ്മയുടെ കഴുത്തില്‍ കിടന്നിരുന്ന രണ്ടു പവന്‍ സ്വര്‍ണമാല പ്രതി കൈക്കലാക്കുകയും ചെയ്തു. കോഴഞ്ചേരിയിലെ സ്വര്‍ണക്കടയില്‍ നിന്ന് ഇയാള്‍ വിറ്റ സ്വര്‍ണമാല ഇന്നലെ പൊലിസ് കണ്ടെടുത്തു. പ്രതിയെ ഇന്നലെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago
No Image

റേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്

Kerala
  •  3 months ago
No Image

ആനയെ കണ്ട് കാര്‍നിര്‍ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്‍ഭാഗം തകര്‍ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  3 months ago
No Image

മലയാളി ദമ്പതികള്‍ അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

Kerala
  •  3 months ago