സഊദിയിൽ ജോലിക്കിടെ വീണ് മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി
റിയാദ്: സഊദിയിലെ ജിദ്ദയിൽ ജോലിക്കിടെ വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മലപ്പുറം എടവണ്ണ പാലപറ്റ സ്വദേശി വാലത്തില്‍ അബ്ദുല്‍ ലത്തീഫ് (47) ന്റെ മൃതദേഹം മക്കയിൽ ഖബറടക്കി. ബുധനാഴ്ച്ച പുലച്ചെ മക്കയിലെ സറയായിലെ മഖ്ബറയിലാണ് ഖബറടക്കിയത്. മരണാനന്തര ചടങ്ങിലും മറ്റു കാര്യങ്ങൾക്കുമായി മുജീബ് പൂക്കോട്ടൂർ, മക്കയിലെ കെ എം സി സി നേതാക്കൾ , മുഹമ്മദ് കുട്ടി പാണ്ടിക്കാട്, താഹിർ ആമയൂർ, ഷാനവാസ് ജീപാസ്, സഹപാഠികൾ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞയാഴ്ച്ച ജിദ്ദ സനാഇയ ഭാഗത്ത് സി.സി.ടി.വി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ മുകളിൽ നിന്ന് താഴെ വീണ് തലക്കും ശരീരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും പരിക്കേറ്റ് ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അബ്ദുല്ലത്വീഫ് തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
പിതാവ്: വാലത്തില്‍ മുഹമ്മദ്. മാതാവ്: കടൂറെന്‍ ഉമ്മത്തി ഉമ്മ. ഭാര്യ: പുല്ലന്‍ഞ്ചേരി ബുഷ്‌റ. മക്കള്‍- ലെസിന്‍ ഫര്‍ഹാന്‍, ലെന ഫര്‍ഹാന്‍, നിഷാല്‍ ഫര്‍ഹാന്‍. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, അബ്ദുല്‍കരീം, അബ്ദുല്‍ ഹക്കീം, അയ്യൂബ് ഖാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."