അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം: 13 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടു. നാംഗര്‍ഹാര്‍ പ്രവിശ്യയിലാണ് സംഭവം. ആക്രമണത്തില്‍ 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ച് സ്ഥാനാര്‍ഥികളും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 20നു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിക്കു നേരെയാണ് ആക്രമണമുണ്ടായത്. തീവ്രവാദി ആക്രമണങ്ങള്‍ പതിവായ അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
250 പേര് പങ്കെടുത്ത പ്രചരണ പരിപാടി നടക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഉടനെ ആരും ഏറ്റെടുത്തിട്ടില്ല.
2500 ല്‍ അധികം സ്ഥാനാര്‍ഥികളാണ് ബാലറ്റ് വോട്ടെടുപ്പില്‍ മത്സരിക്കുന്നത്. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഇതിനെ കാണുന്നത്. എന്നാല്‍ കടുത്ത ആക്രമണ ഭീഷണിയാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."