ഹൈസ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി
കോഴിക്കോട്: സ്‌പോര്‍ട് സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. ജില്ലയിലെ 82 സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍ക്കാണ് കിറ്റ് നല്‍കിയത്. വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല സ്‌പോര്‍ട്‌സ്‌കിറ്റ് വിതരണം എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് പാഠപുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളും എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം പ്രതിനിധിയെ അയക്കേണ്ടിയിരുന്നെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം വെറും കടലാസ് സംഘടനകളാണ്. ഇതിനു മാറ്റം വരണമെന്നും ഏല്ലാവരും ഒത്തൊരുമിച്ച് കായികകേരളം ഉയര്‍ത്തികൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകള്‍ക്കുള്ള ആദ്യകിറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ കോഴിക്കോട് മോഡല്‍ സ്‌കൂള്‍ കായികാധ്യാപകന്‍ ഇ. കോയക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. കമാല്‍ വരദൂര്‍, പ്രേമന്‍ തറവട്ടത്ത്, എം.കെ മുഹമ്മദ് അഷറഫ്, എന്‍. ഫല്‍ഗുണന്‍ സംസാരിച്ചു. അഞ്ച് ഫുട്‌ബോള്‍, രണ്ട് ബാസ്‌കറ്റ്‌ബോള്‍, അഞ്ച് വോളിബോള്‍, വോളിബോള്‍ നെറ്റ്, ഡിസ്‌കസ്, ഷോട്ട്പുട്ട് തുടങ്ങി 18ഓളം സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."