ഡിജിറ്റൽ സാക്ഷരത പട്ടികയിൽ ആദ്യ പത്ത് രാജ്യങ്ങളിലിടം നേടി സഊദി അറേബ്യ
റിയാദ്: ആഗോള തലത്തിൽ ഡിജിറ്റൽ സാക്ഷരതാ പട്ടികയിൽ ആദ്യ പത്ത് രാജ്യങ്ങൾക്കിടയിൽ ഇടം നേടി സഊദി അറേബ്യ. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ആഗോള മത്സര റിപ്പോർട്ട് 2020 പ്പോർട്ടിലാണ് സഊദി അറേബ്യ ഇക്കാര്യത്തിൽ വ്യക്തമായ മുന്നേറ്റം നേടിയതായി ചൂണ്ടിക്കാണിച്ചത്. സിംഗപ്പൂർ, ഡെൻമാർക്ക്, ഫിൻലാൻഡ് എന്നിവയുൾപ്പെടെ സജീവമായ ജനസംഖ്യക്ക് മതിയായ ഡിജിറ്റൽ കഴിവുകൾ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിൽ മറ്റ് വികസിത രാജ്യങ്ങളോട് മത്സരിച്ചാണ് സഊദി ഈ നേട്ടം കൈവരിച്ചത്. ടെക്നോളജിയിലെ വനിതാ ശാക്തീകരണ പദ്ധതിക്ക് അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) അവാർഡും സഊദി അറേബ്യ നേടിയിട്ടുണ്ട്.
ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി നാല് കേന്ദ്രങ്ങൾ ആരംഭിച്ചതും റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്. സഊദി ഡിജിറ്റൽ ആക്കാദമി, മിസ്ക് അക്കാദമി, തുവൈഖ് അക്കാദമി, നാഷണൽ ഇൻഫർമേഷൻ ടെക്നോളജി അക്കാദമി എന്നീ സ്ഥാപനങ്ങളും ഡിജിറ്റൽ ഗിവിംഗ്, തിങ്ക് ടെക് സംരംഭങ്ങളും രാജ്യത്തെ ഡിജിറ്റൽ മേഖല ഏറ്റവും ഉന്നതിയിലെത്തിക്കുന്നതിന് സഹായകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."