ജില്ലയുടെ പുനര്‍ നിര്‍മാണം ഏറ്റെടുത്ത് ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം
മലപ്പുറം: പ്രളയാനന്തര പുനര്‍ നിര്‍മാണം ഏറ്റെടുത്തും ശുചീകരണവും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ജില്ലയില്‍ ഗാന്ധിജയന്തിവരാരാഘോഷത്തിന് മികച്ച തുടക്കം. വിളംബര ജാഥയും സര്‍വമത പ്രാര്‍ഥനയും മാലിന്യ നിര്‍മാര്‍ജനം എന്റെ ഉത്തരവാദിത്വം എന്ന് സത്യവാങ്മൂലം എഴുതി നല്‍കിയും ജില്ലയി ലെ ജന പ്രതിനിധികളും സംഘടനകളും വിദ്യാര്‍ഥികളും പൊതുജനങ്ങളും ഗാന്ധിജയന്തി ജയന്തി വാരാഘോഷത്തിന്റെ സന്ദേശം ഏറ്റെടുത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടത്തി.
ജില്ലാതല ഉദ്ഘാടനം തിരുനാവായയില്‍ നടന്നു. തിരുനാവായ ടൗണില്‍ വിളംബര ജാഥയും നടത്തി. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജില്ലാ പ്ലാനിങ് ഓഫിസ്, വിമുക്തി, ഗാന്ധിദര്‍ശന്‍ സമിതി. എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍, റീ എക്കോ എന്നിവയുടെ നേത്യത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ പരിപാടികള്‍ക്ക് തിരുനാവായയിലെ ഗാന്ധി സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ തുടക്കം കുറിച്ചു. ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത കേരളത്തിലെ ഏക സ്ഥലമാണ് തിരുനാവായ.
ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തിനോടനുബന്ധിച്ച് പ്രസിദ്ധീകരികരിച്ച വാര്‍ഷിക പതിപ്പ് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. തിരുനാവായ എ.എം.എല്‍.പി സ്‌കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് വാര്‍ഷിക പതിപ്പ് ഒരുക്കിയിരിക്കുന്നത്.
വിളംബര ജാഥ തിരൂര്‍ ആര്‍.ഡി.ഒ എന്‍.എം മെഹറലി ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രിയുടെ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ഗാന്ധിജയന്തി സന്ദേശം വീഡിയോ പ്രദര്‍ശനവും ഉണ്ടായി. വിവിധ വകുപ്പുകളിലെ ഓഫിസര്‍മാരും ഗാന്ധി ദര്‍ശന്‍ സമിതിയംഗങ്ങളും നാട്ടുകാരും ജാഥയില്‍ സംബന്ധിച്ചു.
തിരുനാവായ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പൊതുസമ്മേളനം അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. തിരൂര്‍ ആര്‍.ഡി.ഒ എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. പ്രദീപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മുഹമ്മദാലി, വിമുക്തി ജില്ലാ കോഡിനേറ്റര്‍ പി. ഹരിലാല്‍, തിരുനാവായ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ ഇടശ്ശേരി, ഗാന്ധിദര്‍ശന്‍ സമിതിയംഗം പി.കെ നാരായണന്‍ മാസ്റ്റര്‍, ഉമ്മര്‍ ചിറക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എസ് സുഭാഷ്, ഡോ കെ. മൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."