പള്ളിവാസലിലെ അനധികൃത നിര്‍മാണം; സബ് കലക്ടര്‍ റിപ്പോര്‍ട്ട് തേടി
മൂന്നാര്‍: പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം അനധികൃത നിര്‍മാണം സംബന്ധിച്ച് ദേവികുളം ആര്.ഡി.ഒ റിപ്പോര്‍ട് തേടി. വെള്ളച്ചാട്ടത്തിന് സമീപത്ത് കലക്ടറുടെ എന്‍ ഒ സി യില്ലാതെ നിര്‍മാണം നടത്തിയ റിസോര്ട്ടുടമയ്ക്ക് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വീണ്ടും സ്റ്റോപ്പ് മെേേമ്മാ നല്കി. വെള്ളച്ചാട്ടത്തിന് സമീപത്തെ അതീവസുരക്ഷമേഘലയില് കലക്ടറുടെ എന്‍.ഒ.സിയില്ലാതെ വന്‍കിടക്കാന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത് ഇന്നലെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പള്ളിവാസല്‍ വില്ലേജ് ഓഫിസറോടാണ് സബ് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് . ദേവികുളം മുന്‍ ആര്.ഡി.ഒ സബിന്‍ സമീദ് പള്ളിവാസലില്‍ കലക്ടറുടെ എന്‍.ഒ.സിയില്ലാതെ വ്യാജരേഖകള്‍ ചമച്ച് നിര്‍മാണം നടത്തിയ 100-ലധികം കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."