പ്രളയ സെസ് ഓഗസ്റ്റ് ഒന്നുമുതല്‍
അഞ്ച് ശതമാനത്തില്‍ താഴെ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസില്ല
തിരുവനന്തപുരം: രണ്ടുതവണ മാറ്റിവച്ച പ്രളയ സെസ് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍വരും.
പ്രളയ സെസിന് തടസമായിരുന്ന ജി.എസ്.ടി ചട്ടങ്ങളിലെ 32എ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചരക്കു സേവന നികുതിക്കൊപ്പം ഒരുശതമാനം പ്രളയ സെസ് കൂടി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടിയാണ് ഒരുശതമാനം സെസ് ചുമത്തുന്നത്. സ്വര്‍ണം ഒഴികെ അഞ്ച് ശതമാനമോ അതില്‍ താഴെയോ നികുതിയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമല്ല.
കോമ്പോസിഷന്‍ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെയും സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടി നിയമത്തിലെ അഞ്ചാമത്തെ പട്ടികയില്‍ വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ഇവ കൊണ്ടുള്ള ആഭരണം എന്നിവയ്ക്ക് 0.25 ശതമാനവും മറ്റുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണ മൂല്യത്തിന്‍മേല്‍ ഒരു ശതമാനവുമാണ് പ്രളയ സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജി.എസ്.ടി നികുതി ചേര്‍ക്കാത്ത മൂല്യത്തിന്മേലാണ് പ്രളയ സെസ് ഈടാക്കുക.
സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണഘട്ടത്തില്‍ മാത്രമാണ് സെസ് ഈടാക്കുന്നത്. പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങള്‍ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്‌വെയറില്‍ വരുത്താന്‍ വ്യാപാരികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതാത് മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ പ്രത്യേക ഫോമില്‍ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.
ഒരുശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ വര്‍ഷം 500 കോടി രൂപ കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ടുവര്‍ഷം കൊണ്ട് 1,000 കോടി രൂപയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."