ഭവന രഹിതരില്ലാത്ത നഗരസഭയായി മാറാനൊരുങ്ങി മാനന്തവാടി
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഭവനരഹിതരായ 1587 ഗുണഭോക്താക്കള്‍ക്ക് പി.എം.എ.വൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ വീടുവച്ച് നല്‍കുന്നതിന്റെ അവസാനഘട്ട പ്രവര്‍ത്തനം പുരോഗമിക്കുന്നു.
നാലാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈമാസം 15നകം എഗ്രിമെന്റ് വയ്ക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചു. നാലു ലക്ഷം രൂപയാണ് പദ്ധതി പ്രകാരം 60 സ്ക്വയര്‍ മീറ്ററില്‍ അധികരിക്കാത്ത വീട് നിര്‍മിക്കുന്നതിന് നല്‍കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തിന് പുറമേ 32 കോടിരൂപയോളം ചിലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്.
നാലാംഘട്ട ഗുണഭോക്തൃ സംഗമം നഗരസഭാ ചെയര്മാന് വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്പേഴ്സന് ശോഭ രാജന് അധ്യക്ഷയായി. ചടങ്ങില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി.ടി ബിജു, പി.എം.എ.വൈ കോഡിനേറ്റര്‍ ഷമീര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ ലില്ലി കുര്യന്, വര്‍ഗീസ് ജോര്‍ജ്, കടവത്ത് മുഹമ്മദ്, പി.വി ജോര്‍ജ് സംസാരിച്ചു. ശാരദാ സജീവന് സ്വാഗതവും എ. ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."