HOME
DETAILS
MAL
ശൂരനാട് വടക്ക് വീട് കയറി ആക്രമം; മൂന്ന് പേര്‍ക്ക് പരുക്ക്
backup
May 27 2017 | 20:05 PM
ശാസ്താംകോട്ട: ഫുട്ബോള്‍ കളിയിലെ തര്‍ക്കം വീട് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചു. ശൂരനാട് വടക്ക് പള്ളിചന്തയില് മാന്തോപ്പില്‍ പ്രദീപ്, സഹോദരി പ്രിയ, ബന്ദുവായ രതീഷ് എന്നിവര്‍ക്കാണ് ഒമ്പതംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം.
പരുക്കേറ്റവരെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ പ്രദീപും മറ്റൊരു യുവാവുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഒരു സംഘം പ്രദീപിനെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് പ്രദീപ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ പ്രതികാരമെന്നോളമാണ് ഇന്നലെ പ്രദീപിനെ വീട്ടില്‍ കയറി ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."