HOME
DETAILS
MAL
സാലറി ചലഞ്ച് കോടതിയില്‍ ചോദ്യംചെയ്ത അധ്യാപകര്ക്കെതിരേ പോസ്റ്റര്‍
backup
October 03 2018 | 06:10 AM
പയ്യന്നൂര്‍: പ്രളയക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചാലഞ്ച് പദ്ധതിയെ കോടതിയില്‍ ചോദ്യംചെയ്ത അധ്യാപകര്ക്കെതിരേ ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം. കരിവെള്ളൂര്‍ സ്വദേശികളായ പി. മുരളീധരന്, കെ. രാജന് എന്നീ അധ്യാപകര്‍ക്കെതിരെയാണ് കരിവെള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം നടക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള പോസ്റ്ററുകളില്‍ വ്യക്തിഹത്യയും ഭീഷണിയുമാണുള്ളത്.
'ദുരിതത്തില്‍ കേരളം ഒറ്റക്കെട്ടായി നേരിടുമ്പോള്‍ നിങ്ങള്‍ ഒറ്റുകാരായി. രാജന് മാഷ്, മുരളി മാഷ് ഈ വഞ്ചകരെ തിരിച്ചറിയുക' എന്നതാണു പോസ്റ്ററിലെ വാചകം. 'ഉണ്ണാനും ഉടുക്കാനും സ്വാതന്ത്ര്യം നേടി തന്ന കരിവെള്ളൂര്‍ ജനതക്ക് അപമാനമായി മാറി ഒരു മുരളി'യെന്നാണ് മറ്റൊരു പോസ്റ്ററിലെ വാചകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."