ബസ് സര്‍വിസുകള്‍ വെട്ടി കുറക്കാനൊരുങ്ങി ഉടമകള്‍
പാലക്കാട്: നിരന്തരമുള്ള ഇന്ധ നവില വര്‍ദ്ധനവിന് പുറമേ താങ്ങാനാവാത്ത നികുതി ഭാരവും ഉയര്‍ത്തിക്കാട്ടി സ്വകാര്യ ബസ് ഉടമകള്‍ കൂടുതല്‍ സര്‍വീസുകള്‍ വെട്ടികുറക്കാനൊരുങ്ങുന്നു. മൂന്ന് മാസത്തിനിടെ ജില്ലയില്‍ മാത്രം 286 സ്വകാര്യ സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ജില്ലയിലുള്ള സര്‍വിസുകള്‍ക്ക് പുറമേ തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള ട്രിപ്പുകളുടെ എണ്ണവും വെട്ടികുറച്ചു. 1,100 സ്വകാര്യ ബസുകളില്‍ കാലപ്പഴക്കവും മറ്റും മൂലം തൊള്ളായിരത്തോളം ബസുകള്‍ മാത്രമേ നിലവില്‍ സര്‍വിസ് നടത്തുന്നൊള്ളു. ഇതിനിടയിലാണ് കുത്തനെ വര്‍ദ്ധിക്കുന്ന ഇന്ധന വിലയും ബസുടമകളെ പരിപാരിഭ്രാന്തിലാക്കുന്നത്. ശരാശരി 1,800 രൂപയുടെ അധിക ചിലവാണ് ദിനംപ്രതി ഇന്ധന വില വര്‍ദ്ധനവിനാല്‍ ഉടമകള്‍ക്ക് നഷ്ടമാകുന്നത്.
നികുതിയിനത്തില്‍ 30,000 രൂപയാണ് മൂന്ന് മാസം കൂടുമ്പോള്‍ ബസ് ഉടമകളില്‍ നിന്ന് ഈടാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള തുകപോലും ലഭിക്കുന്നില്ല എന്ന പരാതിയും ഉടമകള്‍ ചൂണ്ടികാണിക്കുന്നു. പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കൂടുകല്‍ സര്‍വിസുകള്‍ വെട്ടികുറക്കാനാണ് ബസ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."