കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍ കണ്ടെത്തും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കൊവിഡ് കേസുകള്‍ കൂടുന്നതു കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ ഇവയെ ഒഴിവാക്കണം.
ജനുവരിയില്‍ കോളജുകളും എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നതോടെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും വിട്ടു നല്‍കണം. ഇവിടെയുള്ളവരെ ഈ മാസം തന്നെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റും. കൊവിഡ് കേസുകള്‍ ഈയാഴ്ചയോടെ ഉയരുമെന്ന് സര്‍ക്കാറിന് ആശങ്കയുണ്ട്. സാഹചര്യം ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കം.
ആശങ്ക വര്‍ധിപ്പിച്ച് കഴിഞ്ഞ മൂന്നു ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഐ.സി.യുവിലും വെന്റിലേറ്ററിലും ചികിത്സയിലുള്ള രോഗികളുടെ എണ്ണം കാര്യമായി കുറയുന്നുമില്ല.
10.49 , 10.02, 10.60 ആണ് യഥാക്രമം കഴിഞ്ഞ ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ലക്ഷണങ്ങളില്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ തുടരാമെന്നതിനാല്‍ കാര്യമായ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ അനുമാനം. കഴിഞ്ഞ മാസം 864 രോഗികള്‍ ഐ.സി.യുവിലുണ്ടായിരുന്നു. ഇപ്പോഴത് 820 ആയി. എന്നാല്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ മാസം 220 രോഗികളായിരുന്നത് 233 ആയി കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."