HOME
DETAILS

യശോദയുടെ ഗ്രന്ഥപ്പുര

  
backup
July 21 2019 | 06:07 AM

yashodayude-gandhappura

'ഒരു ഗ്രാമത്തില്‍ ഒരു വായനശാലയുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ ആ ഗ്രാമം ഗ്രാമമല്ലാതായിത്തീരും. ഒരു നാട്ടിന്‍പുറത്ത് വായനശാല വരുമ്പോള്‍ അവിടെയൊരു വിപ്ലവം നടക്കുകയാണ്. അവിടെ പോയി ആളുകള്‍ പുസ്തകം വായിച്ചെന്നുവരും. അതിന്റെ ഫലമായി അവരുടെ മനസ് വളര്‍ന്നു എന്നുവരും. അങ്ങനെ വളരുമ്പോള്‍ പല കാര്യങ്ങളും ഇഷ്ടപ്പെട്ടില്ല എന്നുവരും. ഇഷ്ടപ്പെടാത്ത കാര്യങ്ങളൊക്കെ മാറ്റണമെന്നു തോന്നിയെന്നു വരും. അതുകൊണ്ട് വായനശാലകള്‍ അപകടകാരികളാണ്'. കവി അയ്യപ്പപ്പണിക്കരുടെ ഈ വാക്കുകള്‍ യശോദയുടെ ഗ്രന്ഥപ്പുരയുടെ കാര്യത്തില്‍ നൂറു ശതമാനവും ശരിയാണ്. വിപ്ലവത്തിന്റെ അപകടകാരിയായ വീടാണിത്. ഇവിടെയെത്തുന്ന വിരുന്നുകാരും സന്ദര്‍ശകരും ആദ്യമെത്തുന്നത് വായനശാലയിലേക്കാണ്. ഭക്ഷണമെന്നതുപോലെ അവര്‍ ബുദ്ധിയുടെ ദാഹം തീരും വരെ വായനയെ പുല്‍കുന്നു.

നാലായിരത്തിലധികം പുസ്തകങ്ങളുമായി തന്റെ വീടിന്റെ ഒന്നാം നിലയില്‍ ഒരു കുഞ്ഞുവലിയ ലൈബ്രറി ഒരുക്കിയിരിക്കുകയാണ് യശോദയെന്ന പെണ്‍കുട്ടി. ആളുകളെ കാണിക്കാനോ സ്വകാര്യ വായനയ്‌ക്കോ അല്ല യശോദയുടെ വീട്ടിലെ ലൈബ്രറി. തന്റെ അച്ഛനുമമ്മയും അധ്യാപകരും കൂട്ടുകാരും അടക്കം നൂറ്റന്‍പതിലേറെ അംഗങ്ങളുമുണ്ട് സജീവ വായനക്കാരായി.

വായനശാലകള്‍ എങ്ങനെയാവണമെന്ന് വായനക്കാര്‍ക്ക് കാണിച്ചുകൊടുക്കുക കൂടിയാണ് മട്ടാഞ്ചേരി ടി.ഡി സ്‌കൂളിലെ ഏഴാം ക്ലാസുകാരി യശോദ എന്ന മിടുക്കി. ഇവിടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ ഫീ നല്‍കേണ്ടതില്ല. കൃത്യസമയത്ത് പുസ്തകം തിരിച്ചെത്തിച്ചില്ലെങ്കില്‍ പിഴയുമില്ല.

വായനയെ പുണര്‍ന്നത്
എട്ടാം വയസില്‍

മൂന്നാം ക്ലാസ് മുതലാണ് യശോദ വായനയിലേക്കു കടക്കുന്നത്. ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പുണ്ടായിരുന്ന ചേട്ടന് ചിലപ്പോള്‍ ലൈബ്രറിയില്‍ പോകാന്‍ കഴിയില്ല. പകരം യശോദ പോയി പുസ്തകള്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. അങ്ങനെയാണ് വായനയോട് താല്‍പര്യമുണ്ടാവുന്നത്. അന്നുമുതല്‍ തന്നെ വായന യശോദയ്ക്ക് പ്രിയപ്പെട്ടതാവുകയും ചെയ്തു. ഒരിക്കല്‍ എടുത്ത പുസ്തകം ലൈബ്രറിയില്‍ കൊണ്ടുപോയി കൊടുക്കാന്‍ അല്‍പം വൈകി. ആ സമയത്ത് അച്ഛന്‍ ലൈബ്രറിയില്‍ പൈസ കൊടുക്കുന്നതു കണ്ടപ്പോള്‍ അതെന്തിനാണെന്ന് യശോദ അന്വേഷിച്ചു. അപ്പോഴാണ് സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്നും, വായിക്കുന്നതിന് നമ്മള്‍ പണം കൊടുക്കുന്നുണ്ടെന്നും യശോദ അറിയുന്നത്. പണമില്ലാത്തവര്‍ക്ക് വായിക്കണ്ടേ എന്ന യശോദയുടെ ചിന്തയില്‍ നിന്നാണ് ഈ വായനശാലയുണ്ടാവുന്നത്.

 

ഇങ്ങനെ ഒരാശയം യശോദ പറഞ്ഞപ്പോള്‍ തന്നെ ചിത്രകാരനായ അച്ഛന്‍ ദിനേശ് ആര്‍. ഷേണായി ഈ വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അങ്ങനെയാണ് ഈ കാര്യങ്ങള്‍ കൂടുതലാളുകള്‍ അറിയുന്നതും അറിഞ്ഞവര്‍ പുസ്തകങ്ങള്‍ അയച്ചു കൊടുക്കാന്‍ തുടങ്ങുന്നതും. അങ്ങനെ ഒരു വമ്പന്‍ ലൈബ്രറി തന്നെ ഉണ്ടായി.

പുസ്തക ശേഖരണം

'ഇപ്പോള്‍ ആളുകള്‍ സ്ഥിരമായി ബുക്കുകള്‍ അയക്കാറുണ്ട്. ഇതിനു പുറമെ ദിവസവും ആക്രിക്കടകളില്‍ പോയി പുസ്തകമെടുക്കാറുണ്ട്. നല്ല ക്വാളിറ്റിയിലുള്ള പുതിയ പുസ്തകങ്ങളാണ് അവിടെ നിന്നും ലഭിക്കുന്നത്'- യശോദ പറയുന്നു. തുടങ്ങുമ്പോള്‍ കൈയില്‍ പുസ്തകങ്ങളൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്റെ സുഹൃത്ത് 10,000 രൂപയ്ക്ക് പുസ്തകങ്ങള്‍ അയച്ചുതന്നിരുന്നു. അതാണ് ആദ്യത്തെ സമ്പാദ്യം. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ മകന്‍ പൊന്നാനിയിലുള്ള ഇടശ്ശേരി ഹരികുമാര്‍ അദ്ദേഹത്തിന്റെ 50 വര്‍ഷക്കാലത്തെ സാഹിത്യ ജീവിതത്തില്‍ എഴുതിയ മുഴുവന്‍ പുസ്തകങ്ങളും നേരിട്ട് യശോദക്കയച്ചു കൊടുത്തു. അതൊരു മികച്ച തുടക്കമായിരുന്നു.

 

സോഷ്യല്‍ മീഡിയയിലൂടെ ഇതുവരെ കണ്ടിട്ടില്ലാത്തവരും ഒരു പരിചയവും ഇല്ലാത്തവരുമാണ് പുസ്തകങ്ങള്‍ അയച്ചു തരുന്നതെന്ന് യശോദ സന്തോഷം പങ്കുവയ്ക്കുന്നു. വിദേശികളും പുസ്തകങ്ങള്‍ അയക്കാറുണ്ട്. അതിനാല്‍ തന്നെ മൊത്തം ശേഖരത്തില്‍ ആയിരത്തില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇംഗ്ലിഷിലുള്ളതാണ്.
കഴിഞ്ഞ ജനുവരി 26 ന് കെ.എസ് രാധാകൃഷ്ണനാണ് യശോദയുടെ ലൈബ്രറി ഉദ്ഘാടനം ചെയ്തത്. ആക്രിക്കടയില്‍ നിന്നാണ് കൂടുതല്‍ പുസ്തകങ്ങള്‍ ലഭിക്കുന്നതെന്നാണ് യശോദ പറയുന്നത്. പലരും കത്തിക്കരിഞ്ഞ വായിക്കാന്‍ കഴിയാത്ത പുസ്തകങ്ങളും അയക്കാറുണ്ടെന്ന് യശോദ വേദനയോടെ പറയുന്നു. സ്ഥലം മുടക്കാനും സമയം കളയാനും ഇത്തരം പുസ്തകങ്ങള്‍ അയക്കരുതേ എന്നാണ് യശോദയുടെ അപേക്ഷ. വായനയോടുള്ള സ്‌നേഹം, പുസ്തകങ്ങളോടുള്ള പ്രിയം അതാണ് യശോദയെന്ന പന്ത്രണ്ടുവയസുകാരിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തയാക്കുന്നത്.

ബഷീറിനെയാണ് പ്രിയം

മാതൃഭാഷയോട് ഏറെ സ്‌നേഹം പുലര്‍ത്തുന്ന യശോദയ്ക്കു പ്രിയം ബഷീറിന്റെ എഴുത്തുകളോടാണ്. വായിച്ചും പഠിച്ചും ഭാവിയില്‍ ഒരു വക്കീലാകണമെന്നാണ് ബ്രഹ്മജയുടെയും ദിനേശ് ആര്‍. ഷേണായിയുടെയും മകളായ ഈ കുഞ്ഞു ലൈബ്രേറിയന്റെ ആഗ്രഹം. 'പെണ്‍കുട്ടികള്‍ക്ക് ധാരാളം പുസ്തകങ്ങള്‍ കൊടുക്കൂ... അവരെ വായിക്കാന്‍ പഠിപ്പിക്കൂ.. എന്നിട്ട് അവരെ അവരുടെ പാട്ടിന് വിടൂ.....' എന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്റെ വാക്കുകളോട് മറ്റൊന്നുകൂടി ചേര്‍ക്കണം. ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും പുസ്തകങ്ങളെ സ്‌നേഹിക്കുന്ന നല്ല അച്ഛന്മാരുണ്ടാകട്ടെ... യശോദയുടെ അച്ഛനെപ്പോലെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago