ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: നിയമസഭാ സ്പീക്കര്‍
മലപ്പുറം: ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതും പൊതുയിടങ്ങളിലും മറ്റെല്ലാ മേഖലകളിലും അവരെ പരിഗണിക്കേണ്ടതും ജനാധിപത്യത്തില്‍ സംഭവിക്കേണ്ട മാറ്റങ്ങളാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.
പൊന്നാനി നിയോജക മണ്ഡലത്തെ ഭിന്നശേഷി സൗഹൃദമാക്കുന്ന അനുഗമനം പദ്ധതിയും മറ്റു അനുബന്ധ പദ്ധതികളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനം ഓടിക്കാന്‍ താല്പര്യമുള്ള മണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കെല്ലാം മുച്ചക്ര വാഹനം നല്‍കും. മണ്ഡലത്തില്‍ നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികളും ഭിന്നശേഷി സൗഹൃദമാക്കും. നിലവിലുള്ളതും തുടങ്ങാനിരിക്കുന്നതുമായ മുഴുവന്‍ പദ്ധതികളിലും ഭിന്നശേഷിക്കാര്‍ക്കായി സൗകര്യമുണ്ടാക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.അനുഗമനം പദ്ധതിയുടെ ഭാഗമായി സ്പീക്കര്‍ 76 പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. സ്പീക്കറുടെ ആസ്തി വികസന ഫണ്ടില്‍നിന്നു അനുവദിച്ച 50 മുച്ചക്ര വാഹനങ്ങളും വികലാംഗ കോര്പറേഷന് വഴി 26 മുച്ചക്ര വാഹനങ്ങളുമാണ് നല്‍കിയത്.
പൊന്നാനി മാതൃ ശിശു ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ കേരള വികലാംഗ ക്ഷേമ കോര്പറേഷന് എം.ഡി കെ. മൊയ്തീന് കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി. മുഹമ്മദ് ബഷീര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."