HOME
DETAILS
MAL
ജി.എസ്.ടിക്കു കീഴില്‍ ടി.വി, എ.സി വില കൂടും, സ്മാര്‍ട്ട്ഫോണുകള്‍ക്ക് കുറയും
backup
May 28 2017 | 12:05 PM
ന്യൂഡല്‍ഹി: ടി.വി, എ.സി, വാഷിങ് മെഷീന്, റെഫ്രിജറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി വരുന്നതോടെ വില കൂടും. അതേസമയം, സ്മാര്‍ട്ട്ഫോണ്‍, ദൈനംദിനം ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് വില കുറയും. ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടി വരുന്നത്.
ജി.എസ്.ടി കൗണ്‍സിലാണ് 1200 ഉല്പന്നങ്ങളുടെയും 500 സേവനങ്ങളുടെയും നികുതി നിര്‍ണയം നടത്തിയത്. ദൈനംദിനം ഉപയോഗിക്കുന്ന സോപ്പ്, ടൂത്ത്പേസ്റ്റ് തുടങ്ങിയ ഉല്പന്നങ്ങള്ക്ക് വില കുറയും. ഫ്രെഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍, ബ്രെഡ്, പാല് തുടങ്ങിയവയ്ക്ക് നികുതിയില്ലാതെ തുടരും.
ഇക്കോണമി ക്ലാസിലെ യാത്രയ്ക്കും ടാക്സി സര്‍വീസുകള്‍ക്കും നികുതി കുറയും. നിലവില്‍ ആറു ശതമാനം നികുതിയുള്ള കാര്‍ ടാക്സിക്ക് ജി.എസ്.ടിയില്‍ അഞ്ചു ശതമാനമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."