കുരുതിക്കളമായി ഹരിപ്പാട് ദേശീയപാത; നടപടിയെടുക്കാതെ അധികൃതര്‍
ഹരിപ്പാട്: ദേശീയപാതയോരം രക്തക്കളമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാര്‍ തട്ടി സഹോദരിമാര്‍ മരിച്ചിരുന്നു. ദേശീയപാതയോരത്തെ ഹൈമാസ്സ്് ഉള്‍പ്പെടെയുള്ള വഴിവിളക്കുകള്‍ മിക്കതും പ്രകാശിക്കുന്നില്ല.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തതും, അമിത വേഗതയിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്നു. ഹരിപ്പാട്, കരീലകുളങ്ങര പൊലിസ് സറ്റേഷന്‍ പരിധിയില്‍ 21 കലോ മീറ്റര്‍ പാതയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ110അപകടങ്ങളുണ്ടായി. 19 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ 123 പേര്‍ക്ക് പരുക്കേറ്റു.
കരുവാറ്റ വഴിയമ്പലത്തിലുള്ള കൊടുംവളവ് അപകട വളവായി മാറി. നങ്ങ്യാര്‍കുളങ്ങര ഭാഗവും അപകടമേഖലയായിട്ടുണ്ട്. അപകടങ്ങളില്‍പ്പെടുന്നവരെ സമീപത്തുള്ള താലൂക്കാശുപത്രിയില്‍ എത്തിക്കാറുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാത്തതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റാറാണ് പതിവ്.
ഇവിടെ എത്തുമ്പോഴേക്കും അപകടത്തില്‍പ്പെടുന്നവര്‍ വലിയ പരുക്കുകളാണെങ്കില്‍ മരിക്കല്‍ പതിവാണ്. ഹൈവേ പൊലിസ് പെട്രോളിങ് ശക്തമാക്കിയാല്‍ ഒരു പരിധിവരെ അപകടനിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."