HOME
DETAILS
MAL
ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി
backup
December 25 2020 | 03:12 AM
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണക്രമം മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി അവധിക്കാല ബെഞ്ച് തള്ളി. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ സംവരണക്രമം മാറ്റുന്നതിനായി ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തുടര്‍ച്ചയായി സംവരണം ചെയ്യപ്പെട്ട അധ്യക്ഷപദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിച്ച സംവരണക്രമം മാറ്റേണ്ടതില്ലെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഇത് ചോദ്യംചെയ്ത് പത്തനംതിട്ട കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വോട്ടറായ ശിവദാസനാണ് സുപ്രിംകോടതിയെ സമീപിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി സ്ഥിരമായി സംവരണം ചെയ്യരുതെന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന് എം.ആര് അഭിലാഷ് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."