HOME
DETAILS

പന്തല്‍ വലിച്ചുകെട്ടാനാവുമോയെന്ന പരിഹാസത്തിനൊരുഗ്രന്‍ മറുപടി; സലീം മാഷ് ഇനി തച്ഛനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്

  
backup
December 26, 2020 | 5:16 PM

saleem-master-thachanattukara

പാലക്കാട്: തച്ഛനാട്ടുകര പഞ്ചായത്ത് ഇനി സലീം മാഷ് ഭരിക്കും. വികലാംഗത്വം ചൂണ്ടിക്കാണിച്ച് എതിര്‍പാര്‍ട്ടിക്കാര്‍ പരിഹസിച്ച് പ്രസംഗിച്ച സലീം മാഷ് പഞ്ചായത്തില്‍ നാട്ടുകാരോടൊപ്പമുണ്ടാവും. ഒറ്റ വോട്ടിന് കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട 11-ാം വാര്‍ഡില്‍ 305 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാഥിയായി മത്സരിച്ച സലീം മാസ്റ്റര്‍ തിരിച്ചുപിടിച്ചത്. പരിഹാസച്ചൂടിനെ കൂടി മറികടന്ന് നേടിയ ആ വിജയത്തിന് പത്തരമാറ്റേകുന്നതാണ് പുതിയ നിയോഗം.

'ഒരു അതിര്‍ത്തി തര്‍ക്കം വന്നാല്‍ അവിടെ വന്ന് ഇടപെടാന്‍ പറ്റ്വോ? ഒരു കല്യാണത്തിന് പന്തല് വലിച്ചുകെട്ടാന്‍ പറ്റ്വോ? അവിടെ അറുക്കുമ്പോ, അതിന്റെ കൂടെ നിന്ന് ചെയ്യെടാ മക്കളേന്ന് പറഞ്ഞിട്ട് കൂടെ നിക്കാന്‍ വേണ്ടി പറ്റുമോ? കളിക്കളത്തില്‍ കൂട്ടുകാരോടൊപ്പം നിന്ന് കളിക്കാന്‍ പറ്റുമോ?...' ഇങ്ങനെ പോകുന്ന ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായ പ്രസംഗകന്റെ പരിഹാസം. ഇതിനിടയില്‍ കൂടിനിന്ന ആളുകള്‍ കൈയ്യടിച്ച് ആവേശം കൊള്ളുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റാണ് സലീം മാസ്റ്റര്‍. അദ്ദേഹത്തെ അവഹേളിച്ചുള്ള വീഡിയോ പുറത്തുവന്നതിനു പിന്നാലെ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും സലീം മാസ്റ്റര്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  21 hours ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  21 hours ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  21 hours ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  21 hours ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  21 hours ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  21 hours ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  a day ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  a day ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  a day ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  a day ago