കലക്ടറേറ്റ് പടിക്കല്‍ അരങ്ങിന്റെ രോദനം
കണ്ണൂര്‍: അരങ്ങിന്റെ രോദനവുമായി തെരുവില്‍ നാടകവുമായി കലാകാരന്മാര്‍. പ്രളയത്തെ തുടര്‍ന്നു കലാപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കുന്നതിലൂടെ കലാകരന്മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു പരിഹാരം കാണുക, ദുരിതത്തിലകപ്പെട്ട കലാകാരന്മാര്‍ക്കു 10,000 രൂപ സഹായം നല്‍കുക, കുടുംബശ്രീ നല്‍കുന്ന ഒരുലക്ഷം രൂപ പലിശരഹിത വായ്പ കലാകാരന്മാര്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ അരങ്ങിന്റെ രോദനം സംഘടിപ്പിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി വത്സലന്‍ അധ്യക്ഷനായി. ഹാരിസ് ചെറുകുന്ന്, ബിന്ദു സജിത്കുമാര്‍, ആര്‍ട്ടിസ്റ്റ് ശശികല, എം.വി.ജി നമ്പ്യാര്‍, മൊടപ്പത്തി നാരായണന്‍, ബാബു കിഷോര്‍ സംസാരിച്ചു. മൊടപ്പത്തി നാരായണന്‍, കണ്ണൂര്‍ രത്‌നകുമാര്‍, സുനില്‍ പാപ്പിനിശ്ശേരി, ഒ. മോഹനന്‍ എന്നിവരാണു പ്രതിഷേധ സൂചകമായി കലാപരിപാടികള്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."