യു.എസിനെ തള്ളി ഇന്ത്യ റഷ്യയുമായുള്ള ആയുധകരാറില്‍ ഒപ്പുവച്ചു
ന്യൂഡല്‍ഹി: റഷ്യയുമായി ആയുധകരാര്‍ പ്രവര്‍ത്തികമാക്കിയാല്‍ ഉപരോധിക്കുമെന്ന യു.എസ് ഭീഷണിയെ തള്ളി ഇന്ത്യ റഷ്യയുമായി ആയുധകരാര്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വഌഡ്മിന്‍ പുടിനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചത്.
വ്യോമപ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ എസ് 400 ട്രയംഫ് വാങ്ങാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. 2020ഓടെ റഷ്യ ഇന്ത്യയ്ക്ക് ഇത് നല്‍കിത്തുടങ്ങും. വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ വിമാനമിറങ്ങിയ പുടിനെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് സ്വീകരിച്ചത്.
റഷ്യയില്‍ നിന്ന് അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്ക പറഞ്ഞിരുന്നു. ഈ ഭീഷണിക്കിടെയാണ് ഇന്ത്യയും റഷ്യയും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഏകദേശം 39,000 കോടി രൂപ മുടക്കിയാണ് മിസൈലുകള്‍ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."