HOME
DETAILS

വ്യക്തികളെ ഭീകരരെന്ന് മുദ്രകുത്താവുന്ന നിയമഭേദഗതി ലോക്‌സഭയില്‍ പാസായി; പരിഷ്‌കരണം വരുത്തിയത് യു.എ.പി.എ നിയമത്തില്‍

  
backup
July 24 2019 | 11:07 AM

amendment-in-uapa-law-has-been-passed-in-loksabha


ന്യൂഡല്‍ഹി: തീവ്രവാദബന്ധ സംശയം ആരോപിച്ച് ഇനി കേന്ദ്ര സര്‍ക്കാരിന് ആരെയും ഇനി ഭീകരരെന്ന് മുദ്രകുത്താം. പ്രതിപക്ഷ ബഹളത്തിനും വാക്കൗട്ടിനുമിടെ എട്ടിനെതിരേ 284 വോട്ടുകള്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ച നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായത്.

നിര്‍ദയമായ നടപടി എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ വിമര്‍ശിച്ചെങ്കിലും രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടെ വിമര്‍ശിച്ചാണ് അമിത് ഷാ സംസാരിച്ചത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ നിയമം കൊണ്ടുവന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെയാണ് ഫെഡറല്‍ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ നിയമം രാജ്യത്തിന് ആവശ്യമായ ഒന്നാണ്. വ്യക്തികളെ ഭീകരരെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാവുന്ന തരത്തില്‍ നിയമം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. അമേരിക്ക, പാക്കിസ്താന്‍, ചൈന, ഇസ്രാഈല്‍, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പോലും അതിന് അനുവാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നിരവധി പ്രതിപക്ഷ നേതാക്കള്‍ നിയമഭേദഗതിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവാ മൊയ്ത്ര വാദിച്ചു. ആരെയെങ്കിലും ലക്ഷ്യംവച്ച് നിയമമുപയോഗിച്ച് അമര്‍ച്ച ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ സ്വരങ്ങളെയും, ന്യൂനപക്ഷങ്ങളെയും, സാമൂഹ്യപ്രവര്‍ത്തകരെയും ഇല്ലാതാക്കാന്‍ ഈ നിയമഭേദഗതി ഉപയോഗപ്പെടുത്തുമെന്നും അവര്‍ കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago