കൊവിഡ് ഇളവ് തീര്‍ക്കുന്നു: പരോളും ജാമ്യവും ലഭിച്ച തടവുകാര്‍ തിരിച്ചെത്തണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ജയിലുകളില്‍ നിന്നും കോവിഡ് പശ്ചാത്തലത്തില്‍ പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയ തടവുകാര്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടക്കം കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തിലായിരുന്നു നേരത്തെ തടവുകാരെ തരം തിരിച്ച് പരോളും ജാമ്യവും അനുവദിച്ച് പുറത്തുവിട്ടത്.
ജയിലുകളില്‍ കോവിഡ് വ്യാപനം തടയാനായിട്ടായിരുന്നു ഇവര്‍ക്ക് കൂട്ടത്തോടെ പരോളും ജാമ്യവും അനുവദിച്ചിരുന്നത്. തുറന്ന ജയിലുകളില്‍ നിന്നും വനിതാ ജയിലില്‍ നിന്നുമായി പുറത്തിറങ്ങിയവര്‍ ഈ മാസം 31ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ പ്രവേശിക്കണം.
രണ്ടാം ഘട്ടമായി പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ 589 തടവുകാരാണ് തിരിച്ചെത്തേണ്ടത്. സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും ഹൈ സെക്യൂരിറ്റി ജയിലില്‍ നിന്നുമായി മൂന്നാം ഘട്ടത്തില്‍ പുറത്തിറങ്ങിയ 192 തടവുകാര്‍ അടുത്ത മാസം ഏഴിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെയത്തണം. 65 വയസിന് മുകളിലുള്ളവര്‍ അടുത്ത മാസം 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലുകളില്‍ തിരികെയെത്താനാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."