ഗോത്രവര്‍ഗ മ്യൂസിയം: വിവരങ്ങള്‍ ക്ഷണിച്ചു
തിരുവനന്തപുരം: ഗോത്രവര്‍ഗക്കാര്‍ക്കിടയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്കായ് കിര്‍ടാഡ്‌സില്‍ മ്യൂസിയം ആരംഭിക്കും. ചരിത്രത്തിന്റെ ഏടുകളില്‍ അറിയപ്പെടാതെപോയ ഗോത്രവര്‍ഗ്ഗ യോദ്ധാക്കളെസേനാനികളെ സ്മരിക്കുകയും അവരുടെ പ്രയത്‌നങ്ങളെ ലോകത്തിനു മുമ്പില്‍ എത്തിക്കാനുമാണ് ഈ സംരംഭം.
നിലവില്‍ പഴശ്ശിസമരങ്ങളുടെ മുന്‍പന്തിയില്‍ നിന്നിരുന്ന കുറിച്യവീരന്‍ തലക്കല്‍തലക്കര ചന്തുവും 1812 ലെ കുറിച്യ കുറുമ ലഹളയില്‍ പങ്കെടുത്ത പ്ലാക്ക ചന്തു, ആയിരം വീട്ടില്‍ കോന്തപ്പന്‍, വെണ്‍കേലന്‍ കേളു, മാമ്പിലാട്ട് യാമു എന്നിവരെകുറിച്ച് മാത്രമാണ് വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഈ സമരസേനാനികളെ പറ്റി എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവരും രേഖകള്‍ കൈവശമുള്ളവരും കിര്‍ടാഡ്‌സ് മ്യൂസിയവുമായി ബന്ധപ്പെടണമെന്ന് കിര്‍ടാഡ്‌സ് ഡയറക്ടര്‍ അറിയിച്ചു.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മറ്റേതെങ്കിലും ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിലും കിര്‍ടാഡ്‌സിനെ അറിയിക്കണം. വയനാടന്‍ സ്വാതന്ത്ര്യ സമരങ്ങള്‍, പഴശ്ശിയുദ്ധങ്ങള്‍, എടച്ചന കുങ്കന്‍, സഹോദരങ്ങള്‍, പാലോറ എമ്മെന്‍ നായര്‍, രാമനമ്പി, കൈതേരി അമ്പു, കമ്മാരന്‍, ഏമാന്‍, ഏലമ്പുള്ള്യന്‍, കുനിയന്‍, പുത്തം വീട്ടില്‍ രൈരു, കരിമ്പിലച്ചിപ്പെണ്ണ് തുടങ്ങിയവരെക്കുറിച്ചും ഇവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അറിയുന്നവര്‍ക്കും ഈ സംരംഭത്തില്‍ ഭാഗഭാക്കാകാം. വിവരങ്ങള്‍ 9446088896 എന്ന നമ്പറിലേക്കോ ാൗലൌാ.സശൃമേറ@െഴാമശഹ.രീാ എന്ന ഇമെയിലിലേക്കോ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."