ജില്ലകളില്‍ 60 ദിവസത്തിനകം പ്രത്യേക പോക്‌സോ കോടതി സ്ഥാപിക്കണം: സുപ്രിംകോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 100ലധികം കേസുകള്‍ തീര്‍പ്പാക്കാനുള്ള രാജ്യത്ത എല്ലാ ജില്ലകളിലും പ്രത്യേക പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കി. 60 ദിവസത്തിനകം കോടതികള്‍ സ്ഥാപിച്ചിരിക്കണം. കേന്ദ്രസര്‍ക്കാരാണ് ഇതിനായുള്ള ചെലവ് വഹിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ജീവനക്കാര്‍ക്കുള്ള ശമ്പളവും അടിസ്ഥാന സൗകര്യങ്ങളൊരുക്കലും എല്ലാം കേന്ദ്രസര്‍ക്കാര്‍ ചെലവിലായിരിക്കണം. കോടതിയില്‍ കുട്ടികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കണം. ആറാഴ്ചയ്ക്കുള്ളില്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിച്ച കോടതി കേസ് വീണ്ടും സെപ്റ്റംബര്‍ 26ന് പരിഗണിക്കാനും തീരുമാനിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്ന സംഭവത്തില്‍ സുപിംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."