സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: മഴക്കാലത്ത് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. ജില്ലാ ഭരണകൂടങ്ങള്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അാേറിറ്റി നല്‍കിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലകളിലെത്തുന്നവര്‍ അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒഴുക്കുള്ള വെള്ളത്തിലും പരിചയമില്ലാത്ത ജലാശയങ്ങളിലും കുളിക്കാനോ വിനോദത്തിനായോ ഇറങ്ങരുത്. കുന്നിന്‍ചെരിവുകളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജലാശങ്ങളില്‍ കുട്ടികളെ കുളിക്കാന്‍ വിടരുത്.
മലവെള്ളം, ഉരുള്‍പൊട്ടല്‍, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ സൗകര്യമൊരുക്കണം. കടല്‍ക്ഷോഭത്താല്‍ വാസസ്ഥലം നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ ക്യാംപുകള്‍ ആരംഭിക്കണം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."