ജിദ്ദയിൽ പ്രവാസി ബാർബേഴ്സ് കൂട്ടായ്മ സോഷ്യൽ മീഡിയ ഉദ്ഘാടനവും കലാപരിപാടികളും അരങ്ങേറി
ജിദ്ദ: പ്രവാസികളായിട്ടുള്ള ബാർബർ ജോലിക്കാരുടെ ഉന്നമനത്തിനും പരസ്‌പര സഹായത്തിനുമായി ജിദ്ദയിലെ ഒരു കൂട്ടം ബാർബർ സഹോദരങ്ങൾ ചേർന്ന് പ്രവാസി ബാർബേഴ്സ് കൂട്ടായ്മ (പിബികെ) ക്ക് രൂപം നൽകി. നിലവിൽ കൂട്ടായ്‌മയിൽ എഴുന്നൂറോളം ആളുകൾ മെമ്പർമാരായിട്ടുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. കൂട്ടായ്‌മയുടെ സോഷ്യൽ മീഡിയ അകൗണ്ട് ഉദ്ഘാടനം ജിദ്ദയിൽ നടന്നു. ഫേസ്‌ബുക്ക്, യൗട്യൂബ്, ട്വിറ്റർ, ഇൻസ്‌റ്റാഗ്രാം, വെബ്‌സൈറ്റ് തുടങ്ങി അഞ്ചു പ്ലാറ്റുഫോമുകളിലാണ് ഒരേ സമയം അകൗണ്ടുകൾ തുറന്നത്. അതോടൊപ്പം സംഘത്തിന്റെ പതാക, ജഴ്‌സി പ്രകാശനങ്ങളും വളണ്ടിയേഴ്സ് പ്രഖ്യാപനവും നടന്നു. നിർധനരായിട്ടുള്ള പ്രവാസി ബാർബർ സഹോദരങ്ങൾക്ക് ഭവന നിർമ്മാണ ഫണ്ട്, വായ്പാ സഹായം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളാണ് കൂട്ടായ്‌മ ലക്ഷ്യമാക്കുന്നത്.
ജിദ്ദ ഷറഫിയ ഇംപാല ഗ്രീൻ ഗാർഡനിൽ വെച്ച് നടന്ന സോഷ്യൽ മീഡിയ ലോഞ്ചിങ്ങും മ്യൂസിക്കൽ ഇവന്റും ഐ പി ഡബ്ല്യു പ്രസിഡണ്ട് മിസ്റ്റർ അയ്യൂബ് ഹക്കീം ഉദ്ഘാടനനം ചെയ്‌തു. പ്രസിഡണ്ട് സാജഹാൻ കാരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രവാസി ബാർബേഴ്സ് കൂട്ടായ്മ ഫ്‌ളാഗ് അയ്യൂബ് ഹക്കീം രക്ഷാധികാരി കൾക്ക് കൈമാറി, അൻവർ ഇംപീരിയൽ ഹോട്ടൽ മാനേജർ കൂട്ടായ്‌മയുടെ കളിക്കാരൻ മുഹമ്മദ് ആഷിക്ക് സൽമാൻ എന്നിവർക്ക് ജേഴ്‌സി കൈമാറി. അൽ അബീർ ഹോസ്പിറ്റൽ മാനേജർ റിയാസ് വെങ്കിട്, അബ്ദുസ്സലാം റോളക്സ് കാർഗോ, മുജീബ് മമ്പാട്, സുബൈർ വള്ളുവമ്പ്രം, അഷ്റഫ് ആൻഡ് ഷമീർ എന്നിവർ വിവിധ സോഷ്യൽ മീഡിയ ഉദ്ഘാടനം ചെയ്‌തു.
വൈസ് പ്രസിഡണ്ട് മൻസൂർ പുളിക്കൽ, ജോയിന്റ് സെക്രട്ടറിമാരായ സുബൈർ വള്ളുവമ്പ്രം, ജുനൈസ്ബാബു നിലമ്പൂർ, രക്ഷാധികാരി മുസ്തഫ കോട്ടയിൽ, എക്സിക്യൂട്ടീവ് അംഗം മുസമ്മിൽ ചിറക്കൽ, പ്രോഗ്രാം കോർഡിനേറ്റർ ബാദുഷ, സോഷ്യൽമീഡിയ ക്രീയേറ്റർ ഫായിസ് ബഹറ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുജീബ് മമ്പാട് സ്വാഗതവും ജോയിന്റ് ട്രഷറർ സാദത്ത് കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ഗായകരായിട്ടുള്ള സിക്കന്തർ, നാസർ മോങ്ങം, സഫർ, ചിത്ര, അഖില, മുസമ്മിൽ ചിറക്കൽ, മൻസൂർ പുളിക്കൽ, ഫൈസൽ കായലം എന്നിവരുടെ ഗാനാലാപന പരിപാടിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."