HOME
DETAILS
MAL
ബാബരി മസ്ജിദ് കേസ്: താന്‍ ക്രിമിനല്‍ അല്ലെന്ന് ഉമാ ഭാരതി
backup
May 30 2017 | 08:05 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാല്‍ താന്‍ ക്രിമിനല്‍ ആണെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. കേസ് ദൈവവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ തന്റെ പ്രതീക്ഷ മുഴുവനും ദൈവത്തിലാണെന്നും ഉമാഭാരതി പറഞ്ഞു.
കേസില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനായി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് ഉമാ ഭാരതിയുടെ പ്രതികരണം.
കേസില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി ഉമാഭാരതി ഉള്‍പ്പെടെ പതിനൊന്ന് പ്രതികള്‍ ഇന്ന് ലക്നൗ കോടതിയില്‍ ഹാജരാകാനിരിക്കെയാണ്. ഇതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എല്‍ കെ അദ്വാനിയും തമ്മില്‍ കൂടികാഴ്ച നടത്തി. ഇന്ന് രാവിലെ ലക്നൗവിലെ വിവിഐപി ഗസ്റ്റ് ഹൗസിലെത്തിയാണ് ഇരുവരും കൂടികാഴ്ച നടത്തിയത്. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."