HOME
DETAILS

ആര്‍ദ്രം ദൗത്യരേഖ മന്ത്രി ശൈലജ പ്രകാശനം ചെയ്തു

  
backup
October 07, 2018 | 7:22 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a6%e0%b5%97%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b0%e0%b5%87%e0%b4%96-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0

 

തിരുവനന്തപുരം: അതീവപ്രാധാന്യത്തോടെ പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാന്‍ സഹായിക്കുന്ന ആര്‍ദ്രം ദൗത്യരേഖ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, എസ്.എച്ച്.എസ്.ആര്‍.സി എന്നിവ സംയുക്തമായാണ് ദൗത്യരേഖ തയാറാക്കിയത്.
ജനപ്രതിനിധികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ആര്‍ദ്രത്തെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ സംവിധാനം ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമാണ്. ഈ സംവിധാനം അതുപോലെ നിലനിര്‍ത്തേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങള്‍, മഴക്കാല പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണം. കേരളത്തിലെ ഓരോ പൗരനും ആരോഗ്യ ശുചിത്വ പൂര്‍ണമായ ജീവിത സാഹചര്യമൊരുക്കുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
ആര്‍ദ്രം മിഷന്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ഇന്‍ഫോഗ്രാഫിക് ആല്‍ബവും ഇതോടൊപ്പം പ്രകാശനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന ഇരുപതോളം പേജുകള്‍ ഇതിലുണ്ട്. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.ആര്‍.എല്‍ സരിത, എസ്.എച്ച്.എസ്.ആര്‍.സി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.ഷിനു, ആര്‍ദ്രം മിഷന്‍ മോണിറ്ററിങ് മെമ്പര്‍ ഡോ. ദേവകിരണ്‍ ചടങ്ങില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago