HOME
DETAILS

ഇസ്‌ലാമിക ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കാനാണ് ആഗ്രഹം: കമല്‍ സി. നജ്മല്‍

  
Web Desk
October 07 2018 | 19:10 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%86%e0%b4%b6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b3%e0%b5%8d%e2%80%8d

 

തൃശൂര്‍: സമ്പൂര്‍ണ ജീവിതരീതിയായ ഇസ്‌ലാമിന്റെ ആശയങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് ഒരു വിശ്വാസിയായി ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എഴുത്തുകാരന്‍ കമല്‍ സി. നജ്മല്‍ അഭിപ്രായപ്പെട്ടു. സവര്‍ണ യുക്തി വാദവും ഇടത് ലിബറല്‍ വര്‍ണത്രയവും എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ സാംസ്‌കാരിക വിഭാഗമായ മനീഷ എം.ഐ.സിയില്‍ സംഘടിപ്പിച്ച സായാഹ്‌ന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കഴിഞ്ഞ ദിവസം ഇസ്‌ലാം മതം സ്വീകരിച്ച കമല്‍ സി.
ടി.എന്‍ ജോയിയില്‍നിന്ന് നജ്മല്‍ ബാബുവിലേക്കുള്ള മാറ്റം സവര്‍ണ ബോധം മനസില്‍ സൂക്ഷിക്കുന്ന പല യുക്തിവാദികളുടെയും ഉറക്കം കെടുത്തിയിരുന്നു. തങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് ഉയര്‍ന്ന ചിന്താഗതിയാണെന്ന് ഉറക്കെ പറയുകയും തരം കിട്ടുമ്പോഴൊക്കെ സവര്‍ണ ഫാസിസത്തെ താലോലിക്കുകയും ചെയ്യുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഹിന്ദു ചിഹ്‌നങ്ങള്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത്. ഒരു മുസ്‌ലിം സഖാവിനെ അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാരന് കഴിയില്ല. ഹിന്ദു ആചാരപ്രകാരം അയാളെ അടക്കം ചെയ്യുന്നതിന് അവരുടെ വിശ്വാസം തടസമാകാറില്ല. എന്നാല്‍ വിപ്ലവകാരിയായ നജ്മല്‍ ബാബുവിനെ ഒരുമുസ്‌ലിമായി കാണാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ അത് തങ്ങളുടെ പരാജയമായിട്ടാണ് അവര്‍ കണ്ടിരുന്നത്.
സുന്നികളെ പള്ളിയില്‍ കയറ്റണമെന്ന് കോടിയേരി പറയുമ്പോള്‍ ഇപ്പുറത്തും എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ പറ്റുമോ എന്ന് നോക്കുകയാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ എന്ന് കോടിയേരി പറയില്ല. പറഞ്ഞാല്‍ ഇപ്പുറത്തിരിക്കുന്ന പകുതി സഖാക്കള്‍ ബി.ജെ.പിയില്‍ പോകും. അത്രയേ വ്യത്യാസമുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷനായി. അഡ്വ. അനൂപ് കുമാരന്‍, വി.ആര്‍ അനൂപ് പ്രസംഗിച്ചു. ശഹീര്‍ ദേശമംഗലം സ്വാഗതവും മഹ്‌റൂറ് വാഫി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  13 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  20 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  25 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  34 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  41 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago