HOME
DETAILS

കണ്ണൂര്‍ വിമാനത്താവളം പ്രധാന റോഡുകളില്‍ ഗതാഗത സ്തംഭനം

  
backup
October 08 2018 | 07:10 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%aa-5

ചക്കരക്കല്‍: കണ്ണൂര്‍ വിമാനതാവളത്തിലേക്കുള്ള പ്രധാന റോഡുകളില്‍ ഗതാഗതസ്തംഭനം പതിവാകുന്നു. വിമാനതാവളത്തിന്റെ ഉദ്ഘാടന തിയതി പ്രഖ്യാപിച്ചിട്ടും റോഡ് വിപുലീകരണത്തിനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല.
താഴെചൊവ്വ, കാപ്പാട്, തിലാന്നൂര്‍, ചെമ്പിലോട്, ചക്കരക്കല്‍, പെരളശ്ശേരി, മൂന്നുപെരിയ, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ഗതാഗത പ്രശ്‌നം രൂക്ഷമാണ്. പ്രധാന പാതയായ താഴെചൊവ്വ-കാപ്പാട്-ചക്കരക്കല്‍-മട്ടന്നൂര്‍ റോഡിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
തുടക്കത്തില്‍ പ്രധാന റോഡായി ഇതു പരിഗണിച്ചെങ്കിലും മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി ഉയര്‍ത്തിയതോടെയാണു അനിശ്ചതത്വം ഉടലെടുത്തത്. എളുപ്പത്തില്ഡ വിമാനതാവളത്തിലേക്ക് എത്താന്‍ പറ്റുന്ന രീതിയില്‍ താഴെചൊവ്വയില്‍ നിന്നാരംഭിച്ച് ചോലോറ, അഞ്ചരക്കണ്ടി, മുണ്ടേരി തുടങ്ങിയ ആറോളം പഞ്ചായത്തുകളിലൂടെ തീരുമാനിച്ച ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ ജനകീയപ്രതിഷേധം കാരണം നിര്‍ത്തിവച്ചിരുന്നു.
ദേശീയപാതയില്‍ നിന്നു താഴെചൊവ്വ റോഡിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് തുടക്കത്തില്‍ തന്നെ വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കാപ്പാട്, തിലാന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് സ്ഥലപരിമിതിയിലാണ്. നിരവധി കടകളാണു റോഡരികിലുള്ളത്. ചക്കരക്കല്‍ ടൗണില്‍ ഇപ്പോള്‍ തന്നെ ഗതാതഗത പ്രശ്‌നം കാര്യമായി അനുഭവപ്പെടുന്നു. വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. കവല ചുറ്റാതെ വാഹനങ്ങള്‍ക്കു പ്രധാന റോഡുകളിലേക്കു പ്രവേശിക്കാന്‍ സാധ്യമല്ല.
ചക്കരക്കല്‍, അഞ്ചരക്കണ്ടി, മൂന്നുപെരിയ എന്നിവിടങ്ങളിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ നാറ്റ്പാക്ക് സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും യാതൊരു തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ല. ചക്കരക്കല്ലില്‍ അഞ്ചരക്കണ്ടി പഞ്ചായത്ത് നിര്‍മിച്ച ടാക്‌സി സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള പഴയകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ടൗണിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടിയും ചുവപ്പുനാടയിലായി. അഞ്ചരക്കണ്ടി ടൗണിലേക്കുള്ള പ്രവേശന സ്ഥലത്തെ തട്ടാരി പാലത്തിന് ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച പാലത്തിലൂടെയാണു വാഹനങ്ങള്‍ കടന്നുപോകുന്നത്. കഷ്ടിച്ച് ഒരു ബസിനു പോവാനുള്ള വീതി മാത്രമേ പാലത്തിനുള്ളൂ.
പ്രദേശവാസികളുടെ നിരന്തര ഇടപെടലുകള്‍ക്കു ശേഷം ഏഴുവര്‍ഷം മുമ്പ് മണ്ണ് പരിശോധനയും സമാന്തരപാലത്തിനുള്ള എസ്റ്റിമേറ്റും തയാറാക്കി സര്‍ക്കാരിലേക്കു സമര്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
നാലുഭാഗത്തു നിന്നു വാഹനങ്ങളെത്തുന്ന അഞ്ചരക്കണ്ടി കവലയിലും സര്‍വേകള്‍ നടന്നതല്ലാതെ ഗതാഗത പരിഷ്‌കാരത്തിനുള്ള നടപടികളായിട്ടില്ല.
അഞ്ചരക്കണ്ടിയില്‍ നിന്നു മട്ടന്നൂര്‍ വരെ വിവിധ സ്ഥലങ്ങളില്‍ സ്ഥലപരിമതിയുണ്ട്. വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെയുള്ള ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ നടപടികള്‍ വേണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago