ADVERTISEMENT
HOME
DETAILS

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

ADVERTISEMENT
  
Web Desk
September 25 2024 | 04:09 AM

Second Phase of Jammu and Kashmir Assembly Elections Underway Key Leaders Face Tough Battles

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പില്‍ 27.78 ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 

സെപ്തംബര്‍ 18ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 61.38 ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ ഒന്നിനാണ്.  ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 

തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പുവരുത്താന്‍ 3,502 പോളിങ് സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജമ്മു കശ്മീര്‍ പൊലിസും വ്യക്തമാക്കി.

നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹാമിദ് ഖറ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. 

ഉമര്‍ അബ്ദുല്ല ബുധ്ഗാമിലും ഗന്ദര്‍ബാലിലും മത്സരിക്കുന്നുണ്ട്. ബുധ്ഗാമിലും ഗന്ദര്‍ബാലിലും മത്സരിക്കുന്ന ഉമര്‍ അബ്ദുല്ല കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നാണ് വിലയിരുത്തല്‍.  മൂന്നു തലമുറകളായി അബ്ദുല്ല കുടുംബത്തിന്റെ മണ്ഡലമായ ഗന്ദര്‍ബാലില്‍ ഉമര്‍ അബ്ദുല്ലയുടെ നില ഭദ്രമല്ലെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ബുധ്ഗാമില്‍ പി.ഡി.പിയിലെ ആഗ സയ്യിദ് മുന്‍തസിറാണ് പ്രധാന എതിരാളി. ജയിലിലുള്ള വിഘടനവാദി നേതാവ് സര്‍ജന്‍ അഹ്മദ് വാഗയും ഗന്ദര്‍ബാലില്‍ ഉമര്‍ അബ്ദുല്ലക്കെതിരെ രംഗത്തുണ്ട്. ഈയിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉമര്‍ അബ്ദുല്ല ബാരാമുല്ല മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടിരുന്നു. 

ഗന്ദര്‍ബാലെ ഉമര്‍ അബ്ദില്ലയുടെ എതിരാളിയായ സര്‍ജന്‍ അഹ്മദ് ഭീര്‍വഹ് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ബി.ജെ.പി നേതാവ് രവീന്ദര്‍ റെയ്‌ന നൗഷേരയിലാണ് മത്സരിക്കുന്നത്. രവീന്ദര്‍ റെയ്‌നിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  7 days ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  7 days ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  7 days ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  7 days ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  7 days ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  7 days ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  7 days ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  7 days ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  7 days ago