HOME
DETAILS

ജയലളിതയുടെ അനധികൃത സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

  
backup
May 31 2017 | 00:05 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4-2

ചെന്നൈ: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത അടക്കം മൂന്ന് പേരുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങി. വിചാരണക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങിയത്. 

ജയലളിത, വി.കെ ശശികല, ജെ. ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരുടെ സ്വത്തുക്കളാണ് ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളിലായാണ് ഇവരുടെ പേരിലുള്ള സ്വത്തുക്കളുള്ളത്. ഈ സാഹചര്യത്തില്‍ ഇവ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ അടക്കമുള്ള ആറ് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയരക്ടറേറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗമാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഏറ്റെടുക്കല്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഡയരക്ടറേറ്റ് അയച്ചിട്ടുണ്ട്.
ആറ് ജില്ലകളിലായി കോടിക്കണക്കിന് രൂപ വിലവരുന്നതാണ് പ്രതികള്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുവകകളെന്ന് വിജിലന്‍സ് ഡയരക്ടറേറ്റ് പറഞ്ഞു. ഇവരുടെ സ്വത്തുക്കള്‍ മാര്‍ക്ക് ചെയ്ത ശേഷം സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിക്കും. ഭൂമി മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളുണ്ടായാല്‍ അത് തടയുന്നതിനുള്ള നീക്കം രജിസ്‌ട്രേഷന്‍ വകുപ്പില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

പ്രതികള്‍ സമ്പാദിച്ച സ്വത്ത് വകകള്‍ 128 എണ്ണമാണ്. ഇവ ഉടന്‍തന്നെ സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുമെന്ന് വിജിലന്‍സ് അറിയിച്ചു. വിചാരണക്കോടതിയുടെ പരിഗണനയില്‍ 68 സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ സ്വത്തുക്കള്‍ ഉള്ളതായി കണ്ടെത്തിയത്.
സ്വത്ത് വകകളില്‍ കൂടുതലും ചെന്നൈ, കാഞ്ചീപുരം ജില്ലകളിലാണ്. എല്ലാ സ്വത്തുക്കളും ഏറ്റെടുക്കുന്നതോടെ ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം തമിഴ്‌നാട് സര്‍ക്കാരിനാകും. ഈ സ്വത്തുക്കള്‍ നിയമപരമായി സര്‍ക്കാരിന് വില്‍ക്കുകയോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യത്തിനോ ഉപയോഗിക്കാം.
1991 ജൂലൈയിലാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ജയലളിതക്കെതിരായ നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയായ ശേഷം ഇവരുടെ സ്വത്തുക്കള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏതാണ്ട് 66.65 കോടിയുടെ അനധികൃത സ്വത്താണ് ജയലളിത നേടിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  6 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  16 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  19 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  35 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago