HOME
DETAILS
MAL
തിരൂരങ്ങാടിയില്‍ റൂറല്‍ ട്രഷറി അനുവദിക്കണം: ജില്ലാപഞ്ചായത്ത്
backup
May 31 2017 | 06:05 AM
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ ഒരു റൂറല്‍ ട്രഷറി അനുവദിക്കണമെന്നു ജില്ലാപഞ്ചായത്ത് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ സ്വന്തമായി ഭൂമിയും അനുബന്ധ കെട്ടിടസൗകര്യങ്ങളുമുള്ള തീരദേശ പരിഗണനകൂടി കണക്കിലെടുത്തു തിരൂരങ്ങാടിയില്തന്നെ റൂറല്‍ ട്രഷറി സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാപഞ്ചായത്തംഗം സലീം കുരുവമ്പലം അവതരിപ്പിച്ച പ്രമേയം എ.കെ അബ്ദുര്റഹിമാന് പിന്തുണച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി ചെയര്മാന്മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, അഡ്വ. റഷീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."