ആർ.എസ്. എസ് പരിപാടിയിൽ പങ്കെടുത്ത സി.പി.എം എം.എൽ.എയുടെ നടപടി വിവാദത്തിൽ
തൃശൂര്‍: ആര്.എസ്.എസിന്റെ വേദിയില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം എംഎല്‍എയുടെ നടപടി വിവാദത്തില്‍. തൃശൂര്‍ ഊരകത്ത് രാഷ്ട്രീയ സ്വയം സേവക സംഘം നടത്തിയ നോട്ടുപുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യാനാണ് സി.പി.എം നേതാവും ഇരിങ്ങാലക്കുട എം.എല്‍.എയുമായ കെ.യു അരുണന് എത്തിയത്.
സംഭവത്തിന്റെ ചിത്രമടക്കം കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
ആര്.എസ്എസ് സേവാപ്രമുഖായിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായിട്ടാണ് പുസ്തകവിതരണം നടത്തുന്നത്.
എന്നാൽ ആർ.എസ്.എസ് സംഘടിപ്പിക്കുന്ന പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നുമാണ് എം.എൽ.എയുടെ വിശദീകരണം.
പരിപാടിയില്‍ പങ്കെടുത്തതിനോട് അരുണന് മാസ്റ്ററോട് സി.പി.എം വിശദീകരണം തേടിയിട്ടുണ്ട്. മറുപടി കിട്ടിയതിനു ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."