HOME
DETAILS

സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടില്ല: കുമാരസ്വാമി

  
backup
July 31 2019 | 18:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d

 

 

 


ശരീഫ് കൂലേരി


ബെംഗളൂരു: കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ നിലംപതിച്ചതോടെ ഇനി ഏവരും ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും സഖ്യം തുടരുമോയെന്നതാണ്. സഖ്യം തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നത്. അതിനിടെ കോണ്‍ഗ്രസിനെതിരെ ആദ്യ വെടിപൊട്ടിച്ചിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സഖ്യസര്‍ക്കാര്‍ നിലംപതിക്കാനുണ്ടായ കാരണത്തെ കുറിച്ച് കുമാരസ്വാമി തുറന്നടിച്ചത്. സര്‍ക്കാര്‍ താഴെ വീഴുമെന്ന് തനിക്ക് അറിയാമായിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ബിജെപി നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിജെപി ശ്രമം ഊര്‍ജ്ജിതമാക്കി. അതുകൊണ്ടാണ് തങ്ങള്‍ ബജറ്റ് അവതരിപ്പിക്കാതിരുന്നത്, കുമാരസ്വാമി പറഞ്ഞു. എന്നാല്‍ എരിതീയില്‍ എണ്ണയായി മാറിയത് കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളാണ്.
മൂന്ന് ജെഡിഎസ് എം.എല്‍.എമാര്‍ സഖ്യം വിട്ട് പുറത്തുപോകണമെന്ന് പ്രതീക്ഷിച്ചിരുന്നു. 15 എം.എല്‍.എമാര്‍ രാജിവെച്ചപ്പോഴും സര്‍ക്കാര്‍ താഴെ വീഴുമെന്ന സാഹചര്യം ഉണ്ടായിരുന്നില്ല. വിമതര്‍ രാജിവെച്ചതിന് പിന്നില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ടെന്ന് കരുതുന്നില്ല. എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ചില അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചു. ചില എം.എല്‍.എമാര്‍ തിരിച്ചുവരാമെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ താന്‍ പറഞ്ഞ ആ ആദൃശ്യ കരങ്ങള്‍ അവര്‍ മടങ്ങി വരാതിരിക്കാനും ഇടപെട്ടുവെന്നും കുമാരസ്വാമി പറഞ്ഞു.
ആദ്യ ദിവസം മുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അകത്തും പുറത്തുമുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഇത്തരക്കാരുടെ അധികാര വഴിയിലെ തടസ്സമായും ഭീഷണിയായും അവര്‍ സര്‍ക്കാരിനെ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചു.
ബി.ജെ.പി അധികാരത്തില്‍ ഏറിയിട്ടും ഇപ്പോഴും എം.എല്‍.എമാരെ ചാക്കിടാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.

വിശ്വേശ്വര്‍ ഹെഗ്‌ഡെ സ്പീക്കര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി ബി.ജെ.പി എം.എല്‍.എ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 58കാരനായ ഇദ്ദേഹം 1994- 99 കാലത്തും സ്പീക്കറായിരുന്നു.
ഉത്തര കന്നഡ ജില്ലയിലെ സിര്‍സിയില്‍ നിന്നുള്ള നിയമസഭാംഗമായ വിശ്വേശ്വര്‍ ആറാം തവണയാണ് നിയമസഭയില്‍ എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന ഹെഗ്‌ഡെ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു.
യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസവോട്ട് നേടിയതിന് തൊട്ടുപിന്നാലെ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഹെഗ്‌ഡെയുടെ നിയോഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  16 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  19 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  29 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  33 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago