ദുരിതാശ്വാസത്തിന് പത്തരമാറ്റുള്ള കൈത്താങ്ങുമായി ശ്രേയ
കോഴിക്കോട്: ലോക പഞ്ചഗുസ്തി മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് തുര്‍ക്കിയിലേക്കു പോകാന്‍ നാട്ടുകാരും ബന്ധുക്കളും സമാഹരിച്ചുനല്കിയ തുകയില്‍ നിന്നു 25,000 രൂപ ദുരിതാശ്വാസനിധിയിലേക്കു നല്കി തന്റെ സ്വര്ണത്തിളക്കത്തിനു മാറ്റുകൂട്ടിയിരിക്കയാണ് എം.കെ ശ്രേയ.
നടക്കാവ് എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രേയ ചേംബറിലെത്തി കലക്ടര്‍ യു.വി ജോസിനു ചെക്ക് കൈമാറി. ശ്രേയയുടെ വലിയ മനസിനെ കലക്ടര്‍ അഭിനന്ദിച്ചു. താരത്തിനു വിജയാശംസകള്‍ നേരാനും കലക്ടര്‍ മറന്നില്ല.
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ നടന്ന നാഷനല്‍ ലെവല്‍ പഞ്ചഗുസ്തിമത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ഈ താരം തുര്‍ക്കിയില്‍ ഈ മാസം 13 മുതല്‍ 22 വരെ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
തുര്‍ക്കിയിലേക്കു പോകുന്ന 32 അംഗ ടീമില്‍ ശ്രേയ ഉള്‍പ്പെടെ മൂന്നു മലയാളികളാണുള്ളത്. കക്കോടി വുമന്‍സ് കോളജിലെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്ക്കുമൊപ്പമെത്തിയാണു തുക കൈമാറിയത്.
പ്രളയസമയത്ത് കോളജ് 1.52 ലക്ഷം രൂപ സമാഹരിച്ചപ്പോള്‍ ഇതിലേക്ക് ഒരു വിഹിതം ശ്രേയയും സംഭാവന ചെയ്തിരുന്നു. കക്കോടി മൂക്കാടത്തി കണ്ടി സന്ദീപ് സത്യന്റെയും അധ്യാപിക കെ.പി ജിജിനി യുടെയും മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."