സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ പ്രളയ സെസ്; പിന്നാലെ എ.സമ്പത്തിന്റെ ഡല്‍ഹി നിയമനവും
തിരുവനന്തപുരം: പ്രളയ പുനരധിവാസത്തിനും മറ്റും പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തില്‍ വരുന്ന അതേ ദിവസം തന്നെ മുന്‍ ആറ്റിങ്ങല്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചത് ശ്രദ്ധേയമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമനത്തിന് അംഗീകാരം നല്കി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നടപ്പിലാക്കാന്‍ പ്രത്യേക ലെയ്സണ്‍ ഓഫിസറെ നിയമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്‍കിയിരുന്നു. ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇത്തരം നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."