ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ കശ്മിര് പ്രശ്നത്തില്‍ ഇടപെടാമെന്ന് വീണ്ടും ട്രംപ്: മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് ഇന്ത്യ
വാഷിങ്ടണ്‍: കശ്മിര് പ്രശ്നത്തില്‍ ഇടപെടാന്‍ തയാറാണെന്നറിയിച്ച് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടണമെന്നു മാത്രം. ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടുമെന്നാണ് ട്രംപ് പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരില്‍ അമേരിക്കന്‍ മധ്യസ്ഥത ഇന്ത്യ നിരസിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അത് പ്രധാനമന്ത്രി മോദിയെ ആശ്രയിച്ചാണ്' എന്നായിരുന്നു ട്രംപിന്റെ മറുപടി.
കശ്മിര് ആഭ്യന്തര പ്രശ്നമാണ്. പാകിസ്താനുമായി ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാകുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഇംമ്രാന്‍ ഖാനുമായുള്ള ചര്‍ച്ചയില്‍ കശ്മിര് പ്രശ്നത്തില്‍ ഇടപെടാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാകിസ്താന് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ഈ ആവശ്യം തള്ളുകയായിരുന്നു.
അതേ സമയം കശ്മിര് പ്രശ്നത്തില്‍ മധ്യസ്ഥന്റെ ആവശ്യമില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. മധ്യസ്ഥരോ ചര്‍ച്ചയോ ആവശ്യമെങ്കില്‍ അത് ഇന്ത്യക്കും പാകിസ്താനും ഇടയില്‍ മാത്രം മതിയെന്നും ഇന്ത്യ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."