HOME
DETAILS

തീരമൈത്രിയുടെ ഉണക്കമത്സ്യം വിപണിയിലേക്ക്

  
Web Desk
October 10 2018 | 19:10 PM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8


കൊച്ചി: വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ഉണക്കി ആകര്‍ഷമായ പായ്ക്കറ്റുകളില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യത്തെ ഇനി ഉപേക്ഷിക്കാം. ശുചിത്വവും ഗുണനിലവാരവും ഉറപ്പുവരുത്തി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമണ്‍ (സാഫ്) ആണ് 'തീരമൈത്രി' എന്നബ്രാന്‍ഡില്‍ ഉണക്കമത്സ്യം വിപണിയിലെത്തിക്കാന്‍ തയാറെടുക്കുന്നത്.
തീരദേശത്തെ മത്സ്യത്തൊഴിലാളികളായ വനിതകളാണ് ഉണക്കമത്സ്യം തയാറാക്കി സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുന്നത്. നങ്ക്, ചെമ്മീന്‍, കടല്‍വരാല്‍, സ്രാവ്, കൊഞ്ച് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തുന്നത്.
ഇതില്‍ ഉണക്ക ചെമ്മീന്‍ 50 ഗ്രാം പായ്ക്കറ്റിലും ബാക്കിയുള്ളവ 100ഗ്രാം പായ്ക്കറ്റിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. തീരമൈത്രി സംരംഭങ്ങളിലെ വിവിധ ജില്ലകളിലെ 145 മത്സ്യ സംസ്‌കരണ യൂനിറ്റുകളില്‍ ഉല്‍പാദിപ്പിക്കുന്ന ഉണക്കമത്സ്യങ്ങളാണിവ.
തീരമൈത്രി ഗ്രൂപ്പുകളുടെ അപ്പെക്‌സ് ഫെഡറേഷനാണ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. തീരമൈത്രി സംരംഭകര്‍ ഹാര്‍ബറില്‍നിന്നു നേരിട്ടു ശേഖരിക്കുന്ന മത്സ്യം ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കി ഡ്രയറില്‍ ഉണക്കിയാണ് വില്‍പനയ്ക്കായി തയാറാക്കുന്നത്.
നാലു പേരടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ 150 യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ 50 യൂനിറ്റുകളുടെ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.
പദ്ധതിത്തുകയുടെ എണ്‍പതു ശതമാനവും സബ്‌സിഡിയായി ലഭിക്കുന്നു എന്നതാണ് കൂടുതല്‍ വനിതകളെ ഉണക്കമീന്‍ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.
15 ശതമാനം ബാങ്ക് വായ്പയായും ലഭിക്കും. പദ്ധതിയിലേര്‍പ്പെടുന്ന വനിതകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കിയതിനുശേഷമായിരിക്കും ഇവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക.
ആലപ്പുഴ,കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍നിന്നു കൊച്ചിയിലെ എടവനക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കിങ് യൂനിറ്റില്‍ എത്തിക്കുന്ന ഉണക്കമത്സ്യം ഗുണനിലവാരപരിശോധനയ്ക്കുശേഷമായിരിക്കും ആകര്‍ഷകമായ പായ്ക്കറ്റില്‍ വിപണിയിലെത്തിക്കുക.
പദ്ധതിയുടെ ലോഞ്ചിങും വിപണന ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് 12ന് എറണാകുളം ഗവ.റസ്റ്റ് ഹൗസ് ലൈബ്രറി ഹാളില്‍ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുമെന്ന് ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ എന്‍.എസ് ശ്രീലു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാസവസ്തുക്കളുടെയോ കീടനാശിനിയുടെയോ സാന്നിധ്യമില്ലാതെ ഉണക്കമത്സ്യം ഉപഭോക്താക്കള്‍ക്കു വിശ്വസിച്ച് ഉപയോഗിക്കാവുന്ന തരത്തിലാണ് വിപണിയിലെത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ പി.കെ ഉഷ, ഫിനാന്‍സ് ഓഫിസര്‍ ഒ.കെ ഹര്‍ഷകുമാര്‍, മാര്‍ക്കറ്റിങ് കണ്‍സല്‍ട്ടന്റ് അനൂപ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago