കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി ശക്തമാക്കി ഇ.ഡി; വിദേശത്തും ഇന്ത്യയിലുമായി 54 കോടി രൂപയുടെ ആസ്തി പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. ഇന്ത്യയ്ക്കു പുറമെ, യു.കെ, സ്പെയിന് എന്നീ രാജ്യങ്ങളിലെ സ്വത്തുക്കളും ഇതില്‍പ്പെടും.
തമിഴ്നാട്ടിലെ ഊട്ടി, കൊടൈക്കനാല്‍, ഡല്‍ഹിയിലെ ജോര്‍ബാഗ് എന്നിവിടങ്ങളിലെ ഫഌറ്റുകളും പിടിച്ചെടുത്തവയില്‍പ്പെടും. യു.കെയിലെ സോമര്സെറ്റിയിലുള്ള കോട്ടേജ്, സ്പെയിനിലെ ബാഴ്സലോണയിലെ ടെന്നിസ് ക്ലബ് എന്നിവയും പിടിച്ചെടുത്തു.
ചെന്നൈയില്‍ ബാങ്കിലുണ്ടായിരുന്ന 90 ലക്ഷം ലക്ഷം രൂപയും പിടിച്ചെടുത്തു. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്.
എന്താണ് കാര്‍ത്തിക്കെതിരായ കേസ്?
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി ചിദംബരം. 2007 ല്‍ പി ചിദംബരം കേന്ദ്ര മന്ത്രിയായിരിക്കെ, നിയമ വിരുദ്ധമായി വിദേശത്ത് നിന്ന് 305 കോടി രൂപയുടെ നിക്ഷേപം നേടിയതുള്‍പ്പെടെ ഐ.എന്‍ എക്സ് മീഡിയ നടത്തിയ ക്രമക്കേടുകള്‍ ഒതുക്കാന്‍ കോഴ വാങ്ങിയെന്നാണ് കാര്‍ത്തിക്കെതിരേയുള്ള കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28ന് ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."