ഉദ്ഘാടനത്തിനു കാത്തില്ല; ബസുകള്‍ സര്‍വിസ് തുടങ്ങി
പാപ്പിനിശ്ശേരി: ജനങ്ങളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണുന്നതിന് ടി.വി രാജേഷ് എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനം അനുസരിച്ച് പാപ്പിനിശ്ശേരി പാലത്തിലൂടെ ബസുകള്‍ ഇന്നലെ മുതല്‍ ഓടിത്തുടങ്ങി. മടക്കര, ചെറുകുന്ന് തറ, കച്ചേരിത്തറ, ഇരിണാവ് ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പാപ്പിനിശ്ശേരി പാലത്തിലൂടെ സര്‍വിസ് തുടങ്ങുമെന്ന് അറിയിച്ചിരുന്നത്.
എന്നാല്‍ പയ്യന്നൂര്‍, പഴയങ്ങാടി, കണ്ണൂര്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഉള്‍പ്പെടെ ഇന്നലെ രാവിലെ മുതല്‍ സര്‍വിസ് ആരംഭിച്ചു. ബസ് പാപ്പിനിശ്ശേരി റെയില്‍വെ മേല്‍പ്പാലത്തിലൂടെ ഓടിത്തുടങ്ങിയതോടെ യാത്രാക്ലേശം മൂലം കഷ്ടത്തിലായിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി. പാപ്പിനിശ്ശേരി കാട്ടിലെ പള്ളി, ഹാജി റോഡ് എന്നിവിടങ്ങളില്‍ ബസുകള്‍ യാത്രക്കാരെ കയറ്റിയിറക്കുന്നതിന് സ്റ്റോപ്പും അനുവദിച്ചു.
പാപ്പിനിശ്ശേരി റെയില്‍വെ ഗേറ്റ് അടച്ചിട്ടതോടെ മൂന്നു വര്‍ഷമായി ബസ് സര്‍വിസ് വഴിതിരിച്ചു വിടുകയായിരുന്നു. പഴയങ്ങാടി ജങ്ഷന് മുതല്‍ കരിക്കന്‍കുളം വരെ പൊട്ടിപ്പൊളിഞ്ഞ രണ്ട് കി.മി റോഡ് വഴിയുള്ള ബസ്യാത്ര ജനങ്ങള്‍ക്ക് ദുഷ്കരമാകും. പാപ്പിനിശ്ശേരി-പിലാത്തറ പ്രവൃത്തികളുടെ ഉദ്ഘാടനത്തിന് മുമ്പ് ബസ് സര്‍വിസ് നടത്താനായത് ജനങ്ങള്‍ക്ക് ആശ്വാസമാണെങ്കിലും റോഡ് പ്രവൃത്തിയുടെ മെല്ലെപ്പോക്ക് ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."