HOME
DETAILS
MAL
എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിനെതിരേ ബി.എം.എസ്
backup
June 02 2017 | 00:06 AM
ന്യൂഡല്‍ഹി: കടക്കെണിയില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ ഓഹരിവിറ്റഴിക്കാനുള്ള നീതി ആയോഗിന്റെ ശുപാര്‍ശയ്‌ക്കെതിരേ ബി.എം.എസ്. നീതി ആയോഗിന്റെ ശുപാര്‍ശ തള്ളണമെന്നും എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കരുതെന്നും ബി.എം.എസ് ജനറല്‍ സെക്രട്ടറി ബ്രിജേഷ് ഉപാധ്യായ പറഞ്ഞു. ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീതി ആയോഗിന്റെ ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ല. നീതി ആയോഗിന്റെ നയങ്ങള്‍ക്കെതിരേ ഈ മാസം അവസാന വാരം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ ബി.എം.എസ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."