HOME
DETAILS

സത്യം ഉച്ചത്തില്‍ വിളിച്ചു പറയണം- #MeToo വിനെ പിന്തുണച്ച് രാഹുല്‍

  
backup
October 12 2018 | 08:10 AM

national-12-10-18-rahul-tweet-on-metoo-12125

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെയടക്കം പിടിച്ചുലച്ച #MeToo ക്യാംപയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മാറ്റം കൊണ്ടുവരാന്‍ സത്യം ഉറക്കെ വ്യക്തമായി വിളിച്ചു പറയുക തന്നെയാണ് വേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രി എം.ജെ അക്ബറുള്‍പെടെ നിരവധി പ്രമുഖര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചരിയത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്.

'സ്ത്രീകളെ ബഹുമാനിക്കാനും അവരോട് അന്തസ്സോടെ പെരുമാറാനും എല്ലാവരും പഠിക്കുന്ന സമയമാണ്. അങ്ങനെ ചെയ്യാത്തവര്‍ക്കുള്ള ഇടം അടച്ചിട്ടിരിക്കുന്നു എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. മാറ്റം കൊണ്ടുവരാന്‍ സത്യത്തെ ഉച്ചത്തില്‍ വ്യക്തമായി വിളിച്ചുപറയണം'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അതിനിടെ, വനിതാ മാധ്യമപ്രവര്‍ത്തകരുടെ ലൈംഗികാതിക്രമ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യാത്ര വെട്ടിച്ചുരുക്കി കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ ഞായറാഴ്ച നൈജീരിയയില്‍ നിന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും.

വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാത്ത പക്ഷം മന്ത്രി എം ജെ അക്ബര്‍ രാജി വയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അക്ബറിന് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹത നഷ്ടമായതായി സി.പി.എമ്മും വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  17 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  17 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  17 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  17 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  17 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  17 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  17 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  17 days ago