HOME
DETAILS

ഭക്ഷ്യസുരക്ഷാ പരിശോധന; കോഴിക്കോട് മാത്രം 90 ദിവസത്തിൽ 1928 പരിശോധന, പിഴയിട്ടത് 15 ലക്ഷം

  
Ajay
January 16 2025 | 14:01 PM

Food Safety Inspection 1928 inspection in 90 days in Kozhikode alone fined 15 lakhs

കോഴിക്കോട്:കോഴിക്കോട് മാത്രം 90 ദിവസത്തിനുള്ളില്‍ 1928 പരിശോധനകൾ നടത്തി, പിഴ ചുമത്തിയത് 15 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ നടത്തിയത് വ്യാപക പരിശോധനകൾ നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി  90 ദിവസത്തിനുള്ളില്‍ 1928 പരിശോധനകളാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. 

ഇതില്‍ നിയമം ലംഘിച്ച് കച്ചവടം നടത്തിയ സംഭവങ്ങളിലായി 51 കേസ് രജിസ്റ്റര്‍ ചെയ്യുകയും 15.54 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതായുമാണ് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ ജില്ലാ അഡൈ്വസറി കമ്മിറ്റി യോഗം റിപ്പോർട്ട് ചെയ്തത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) നിഷ്‌കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത 233 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. ഈ ഇനത്തില്‍ മാത്രം 7,75,500 രൂപ പിഴ ചുമത്തിയിട്ടുണ്ട്. 

മൂന്ന് മാസം കൊണ്ട് മാത്രം 1333 സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. കൂടാതെ 7979 സ്ഥാപനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷനും 2191 ലൈസന്‍സും നല്‍കി. 960 ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷനായ യോഗത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ വ്യവസായ വകുപ്പ്, ക്രൈം ബ്രാഞ്ച്, കൃഷി വകുപ്പ്, ഡിഡിഇ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  11 hours ago