HOME
DETAILS

സിതാൻഷു കൊടകിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ

  
January 16, 2025 | 1:29 PM

BCCI Appoints Sitanshu Kotak as Batting Coach for Indian Cricket Team

മുംബൈ: സിതാൻഷു കൊടകിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമായിരുന്ന സിതാൻഷു 2023-ൽ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ നിലവിൽ ഇന്ത്യ എ ടീം പരിശീലകനായ സിതാൻഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

ഓസ്ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെ നടന്ന ബിസിസിഐ അവലോകന യോഗത്തിലായിരുന്നു ഗംഭീറിൻ്റെ ആവശ്യം. മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) യിൽ പരിശീലകനായിരുന്നു സിതാൻഷു.

ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായ സിതാൻഷു കൊടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 8061 റൺസ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 3083 റൺസും അടിച്ചുകൂട്ടിയിട്ടുണ്ട്. മുൻ ഐപിഎൽ ഫ്രാ‍ഞ്ചൈയിയായ ഗുജറാത്ത് ലയൺസിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.

The Board of Control for Cricket in India (BCCI) has appointed Sitanshu Kotak as the batting coach for the Indian cricket team, bringing his expertise to enhance the team's batting performance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐ ചിത്രം പോസ്റ്റ് ചെയ്തത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആള്‍; എന്‍.സുബ്രഹ്മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

കർണാടക ബുൾഡോസർ രാജ്; വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം

National
  •  7 days ago
No Image

എംഎൽഎസ്സിൽ മെസിയേക്കാൾ വലിയ സ്വാധീനമുണ്ടാക്കാൻ ആ താരത്തിന് സാധിക്കും: മുൻ ഇന്റർ മയാമി താരം

Football
  •  7 days ago
No Image

എസ്ഐആർ; അർഹരായവരെ ഉൾപ്പെടുത്താൻ വില്ലേജ് ഓഫീസുകളിൽ ഹെല്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കും

Kerala
  •  7 days ago
No Image

സ്വന്തം ബസ്സില്‍ ഡ്രൈവിങ് സീറ്റില്‍ കല്യാണ ചെക്കന്‍; മലപ്പുറത്ത് ഹിറ്റായി കല്യാണം

Kerala
  •  7 days ago
No Image

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവങ്ങളുടെ വയറ്റത്ത് അടിച്ച നടപടി; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ 

Kerala
  •  7 days ago
No Image

ചെന്നൈയിൽ പുതിയ റോളിൽ തിളങ്ങാൻ സഞ്ജു; വമ്പൻ നീക്കത്തിനൊരുങ്ങി സിഎസ്കെ

Cricket
  •  7 days ago
No Image

സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകള്‍ക്ക് അധ്യക്ഷന്മാരായി; ഏഴിടത്ത് യുഡിഎഫ്,ഏഴിടത്ത് എല്‍ഡിഎഫ്

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് ചരിത്രം പിറന്നു; ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തമാക്കിയത് ലോക റെക്കോർഡ്

Cricket
  •  7 days ago
No Image

സംസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പലയിടത്തും നാടകീയ നീക്കങ്ങള്‍

Kerala
  •  7 days ago