HOME
DETAILS

ചത്തീസ്‌ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ വധിച്ചു

  
January 16, 2025 | 4:04 PM

Chhattisgarh 12 Maoists Killed in Fresh Encounter

റായ്‌പുർ: ചത്തീസ്‌ഗഢിലെ ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 12 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിലെ സൗത്ത് ബസ്‌തർ പ്രദേശത്തെ വനങ്ങളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ. ബുധനാഴ്‌ച രാത്രി സുക്‌മയിൽ നിന്ന് ആരംഭിച്ച ഓപ്പറേഷനിൽ 3,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളുടെയും സ്ഫോടകവസ്‌തുക്കളുടെയും ശേഖരം പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ചത്തീസ്ഗഢിൽ നടന്നുകൊണ്ടിരിക്കുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ബീജാപൂരിലേതും. ജനുവരി ആറിന് നാരായൺപൂർ, ദന്തേവാഡ, ബീജാപൂർ ജില്ലയുടെ അതിർത്തിയിലുള്ള അബുജ്‌മദ് തുടങ്ങിയ മേഖലകളിൽ നടന്ന ഓപ്പറേഷനിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. വിവിധ ഓപ്പറേഷനുകളിലായി സംസ്ഥാനത്ത് ഈ വർഷം 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണ് പൊലിസ് പറയുന്നത്.

In a recent encounter, security forces in Chhattisgarh have killed 12 Maoists, marking a significant blow to the Naxal movement in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  7 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  7 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  7 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  7 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  7 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  7 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  7 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  7 days ago