HOME
DETAILS

ആലപ്പുഴ; പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

  
Ajay
January 16 2025 | 15:01 PM

Alappuzha Congress leader dies after being hit by a private bus during his morning ride

ആലപ്പുഴ: പ്രഭാത സവാരിക്കിടെ കോണ്‍ഗ്രസ് നേതാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മയിഖം (മേലേപറമ്പ്) വീട്ടില്‍ എം ആര്‍ രവീന്ദ്രന്‍ നായര്‍ (എം ആര്‍ രവി  -71) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറിന് ചേര്‍ത്തല  അരൂക്കൂറ്റി റോഡില്‍ കുഞ്ചരത്ത് വച്ചായിരുന്നു അപകടമുണ്ടായത്. അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി റോഡിന്റെ അരുകില്‍ കൂടി നടന്നു വരികയായിരുന്ന എം ആര്‍ രവിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃച്ചാറ്റുകുളം എന്‍ എസ് എസ് ഹൈസ്‌കൂളില്‍ കെ എസ് യു പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച എം ആര്‍ രവി പാണാവള്ളിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്. പാണാവള്ളി ഗ്രാമ പഞ്ചായത്ത് അംഗം, പാണാവള്ളി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡി സി സി എക്‌സിക്യൂട്ടീവ് അംഗം, ഇരുപത്തിയഞ്ചു വര്‍ഷമായി പാണാവള്ളി 901 സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം, അഗ്രിക്കള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ചേര്‍ത്തല നാളികേര വികസന സൊസൈറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  5 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  5 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  5 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  6 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  6 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  6 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  6 days ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  6 days ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  6 days ago