
ഭാരതപ്പുഴയുടെ തീരത്ത് കളിക്കുന്നതിനിടെ കുട്ടികൾ പുഴയിൽ വീണു; രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ ദമ്പതികളടക്കം 4 പേർ മരിച്ചു

തൃശൂർ:ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേർക്ക് ദാരുണാന്ത്യം. രാത്രി 8.15ഓടെ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ പത്തു വയസുള്ള സെറയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീർ (47) , ഭാര്യ ഷാഹിന(35), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ.
ഒഴുക്കിൽപ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ഹുവാദിൻറെയും അതിനുശേഷം കബീറിൻറെയും മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നാലെ തുടർന്ന തെരച്ചിലിലാണ് സെറയുടെയും മൃതദേഹം കണ്ടെത്തിയത്. കബീറിൻറെയും സെറയുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷാഹിനയുടെയും ഫുവാദിൻറെയും മൃതദേഹം ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരുന്നു.
മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫർ-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെൻറ് ജോസഫ് എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിയാണ്. ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, കുട്ടികൾ കടവിനോട് ചേർന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫുവാദും സെറയും കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ച കബീറും ഷാഹിനയും ഒഴുക്കിൽപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.ഷൊർണൂർ ഫയർഫോഴ്സും, ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു
Kerala
• a day ago
ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി
Business
• a day ago
എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്
Football
• a day ago
നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്
Kuwait
• a day ago
ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ
International
• 2 days ago
'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്‌കുമാര്‍
Kerala
• 2 days ago
മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു, സഹമലയാളി ഡ്രൈവറുടെ സാഹസികമായ ഇടപെടൽ ഒഴിവായത് വൻ ദുരന്തം
Saudi-arabia
• 2 days ago
പ്രഥമ ഇലക്ട്രോണിക് ഗെയിംസ് ഒളിമ്പ്യാഡ് റിയാദിൽ
Saudi-arabia
• 2 days ago
കൊടി സുനിക്ക് 60 ദിവസം, മൂന്ന് പേര്‍ 1000 ദിവസത്തിലധികം പുറത്ത്; ടി.പി കേസ് പ്രതികള്‍ക്ക് പരോള്‍ യഥേഷ്ടം
Kerala
• 2 days ago
മദ്‌റസ അധ്യാപക ക്ഷേമനിധി: ഗ്രാൻഡ് മുടങ്ങിയിട്ട് ഒമ്പത് വർഷം കഴിഞ്ഞിട്ടും പിണറായി സർക്കാർ ഒരു രൂപ പോലും നൽകിയില്ല
Kerala
• 2 days ago
കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ
Kerala
• 2 days ago
വൈദ്യുതിബോർഡ് പരീക്ഷണം പരാജയം; പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ
Kerala
• 2 days ago
സാമ്പത്തിക ബാധ്യത തീർക്കാൻ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി പിടിയിൽ
Kerala
• 2 days ago
പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ
Kerala
• 2 days ago
പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്
Science
• 2 days ago
മൂന്ന് മാസത്തിലധികം തുടർച്ചയായി റാഗിങ്ങ്, ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതിൽ ദുരൂഹത; കോട്ടയം നഴ്സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും
Kerala
• 2 days ago
ഒമാനിൽ പോസ്റ്റ്പെയ്ഡ് സബ്സ്ക്രിപ്ഷനുകളിൽ വൻ വർദ്ധനവ്, പ്രീപെയ്ഡ് ഉപയോക്താക്കളിൽ കുറവും; ഡാറ്റ തിരിച്ചുള്ള കണക്ക്
oman
• 2 days ago
വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം
Kerala
• 2 days ago
പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി
Kerala
• 2 days ago
ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര്‍ പിടിയില്‍
Kerala
• 2 days ago
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും
Kerala
• 2 days ago