തീവ്രവാദ ബന്ധം: സഊദിയില്‍ 21 ഇന്ത്യക്കാരടക്കം 5436 പേര് കസ്റ്റഡിയില്‍
റിയാദ്: സഊദിയില്‍ തീവ്രവാദ കേസില്‍ 21 ഇന്ത്യക്കാരടക്കം 5,436 പേര് പൊലിസ് കസ്റ്റഡിയില്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇതില്‍ 117 പേര് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സഊദി ഇന്റലിജന്‍സ് വിഭാഗത്തിന്റെ കസ്റ്റഡിയിലാണ് ഇവരിപ്പോള്‍.
പാകിസ്താന്, ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, ഇന്തോനേഷ്യ, ഇറാന്, നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, മ്യാന്മര് തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായി അന്വേഷണം നേരിടുന്നത്.
21 ഇന്ത്യക്കാരാണ് അധികൃതരുടെ കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ 19 പേര് അന്വേഷണം നേരിടുകയാണ്. രണ്ടു പേര് വിധി കാത്ത് കഴിയുകയാണെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
പാകിസ്താന്‍കാരായ 51 പേരാണ് പിടിയിലിലുള്ളത്. 12 ഇറാന് പൗരന്മാരും ഏഴു ബംഗ്ലാദേശ് പൗന്മാരും കൂടാതെ നേപ്പാള്‍, ചൈന, കസാഖിസ്ഥാന്‍, മ്യാന്മര്, മലേഷ്യ തുടങ്ങിയ രാജ്യക്കാരായ ഓരോ പൗരന്മാരുമാണ് സഊദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന് ( ബി ഐ പി പി ) ന്റെ കീഴില്‍ അന്വേഷണം നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."